ദേശീയ പാത വികസനം കാര്യം; കേരളത്തിന് ഇളവില്ല കേന്ദ്രമന്ത്രി

downloadതിരു: ദേശിയപാത വികസന കാര്യത്തില്‍ കേരളത്തിന് പ്രത്യേകമായ ഒരു തരത്തിലുള്ള ഇളവുമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്‌ക്ര്# ഫെര്‍ണാണ്ടസ്.

ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഹൈവേ അതോറിറ്റിയുടെ നിലവിലെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റ് വഴികളെ കുറിച്ച് ദേശീയ തലത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും.

ദേശീയ വികസനത്തില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുമെന്നും അദേഹം അറിയിച്ചു.

ദേശിയപാത നിര്‍മാണത്തിനു വേണ്ടി സഥ്‌ലമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. ഇതെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദേഹം പ്രതികരിച്ചു.

തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദേഹം.