ദേശീയപാത വികസനം സ്ഥമെടുപ്പ് : തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കിലെ അന്തിമ വിജ്ഞാപനം ഇറങ്ങി

മലപ്പുറം: ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുതുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കിലെ അന്തിമ വിജ്ഞാപനം (3ഡി വിജ്ഞാപനം) ഇറങ്ങിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.

രണ്ടു താലൂക്കുകളിലായി ആകെ 83.2227 ഹെക്ടറാണ് ദേശീയപാതക്കായി ഏറ്റെടുക്കേണ്ടത്. 74.4344 ഹെക്ടറിലാണ് ത്രീ എ ഇറക്കിയിരുന്നത്. ഇതില്‍പെട്ട 56.8874 ഹെക്ടറിലാണ് ഇപ്പോള്‍ ത്രീഡി വിജ്ഞാപനം ഇറങ്ങിയിട്ടുളളത്. ചേലേമ്പ്ര വില്ലേജില്‍ 9.5891 ഹെക്ടര്‍, പള്ളിക്കല്‍ വില്ലേജില്‍ 2.8847 ഹെക്ടര്‍, എ.ആര്‍.നഗറില്‍ 3.7326 ഹെക്ടര്‍, എടരിക്കോട് 16.5130 ഹെക്ടര്‍, മൂന്നിയൂരില്‍ 10.2774 ഹെക്ടര്‍, തേഞ്ഞിപ്പലത്ത് 1.7764 ഹെക്ടര്‍, തെലയില്‍ 3.8836 ഹെക്ടര്‍, തിരൂരങ്ങാടിയില്‍ 7.8441 ഹെക്ടര്‍, വേങ്ങരയില്‍ 0.3865 ഹെക്ടര്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയത്. ഇതോടൊപ്പം 26.3353 ഹെക്ടറില്‍ കൂടി അടുത്ത ദിവസം ത്രീ എ, ത്രീ ഡി വിജ്ഞാപനം ഇറങ്ങും.

ചേലേമ്പ്ര വില്ലേജില്‍ 385, പള്ളിക്കല്‍ വില്ലേജില്‍ 13, എ.ആര്‍.നഗറില്‍ 233, എടരിക്കോട് 217, മൂിയൂരില്‍ 494, തേഞ്ഞിപ്പലത്ത് 153, തെലയില്‍ 233, തിരൂരങ്ങാടിയില്‍ 652, വേങ്ങരയില്‍ 59 ഭുവുടമകളില്‍ നിന്നായാണ് ഭൂമി ഏറ്റെടുക്കുന്നത്. അന്തിമ വിജ്ഞാപനം ഇറങ്ങിയ 56.8874 ഹെക്ടറില്‍ 3.4031 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്. ചേലേമ്പ്ര വില്ലേജില്‍ .0407 ഹെക്ടര്‍, പള്ളിക്കല്‍ വില്ലേജില്‍ .1427 ഹെക്ടര്‍, എ.ആര്‍.നഗറില്‍ 0.0562 ഹെക്ടര്‍, എടരിക്കോട് .3835 ഹെക്ടര്‍, മൂന്നിയൂരില്‍ .4729 ഹെക്ടര്‍, തേഞ്ഞിപ്പലത്ത് 6516 ഹെക്ടര്‍, തെലയില്‍ .8878 ഹെക്ടര്‍, തിരൂരങ്ങാടിയില്‍ .6966 ഹെക്ടര്‍, വേങ്ങരയില്‍ 0.0711 ഹെക്ടര്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുത്.

രണ്ടു താലൂക്കുകളിലെ ഒമ്പത് വില്ലേജുകളിലായി 2439 ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് വില നിര്‍ണ്ണയം നടത്തി വരികയാണ്. ഓരോ ഉടമയുടെയും ഭൂമിയുടെ വില റവന്യൂ വകുപ്പും കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പുമാണ് നിര്‍ണ്ണയിക്കുന്നത്. മരങ്ങളുടെ വില സോഷ്യല്‍ ഫോറസ്ട്രി വകുപ്പും കാര്‍ഷിക വിളകളുടെ വില കൃഷി വകുപ്പും നിര്‍ണ്ണയിക്കും. ഇതു നാലും ക്രോഡീകരിച്ചാണ് വില നിശ്ചയിക്കുന്നത്. തെന്നല, തിരൂരങ്ങാടി, വേങ്ങര, ചേലേമ്പ്ര, മൂന്നിയൂര്‍ വില്ലേജുകളില്‍ വില നിര്‍ണ്ണയം പൂര്‍ത്തിയായി. എ.ആര്‍ നഗറില്‍ നടക്കുന്നു.
തേഞ്ഞിപ്പലം, എടരിക്കോട്, പള്ളിക്കല്‍ വില്ലേജുകളില്‍ ഈ മാസം പൂര്‍ത്തിയാവും. തുടര്‍ന്നു സെപ്തംബര്‍ 30 നകം ഓരോരുത്തരുടെയും നഷ്ടപരിഹാരം കൃത്യമായി കണക്കാക്കും. ഒക്ടോബര്‍ ഒന്നിനും 30 നും ഇടയില്‍ ഓരോ ഭൂവുടമകളെയും നഷ്ടപരിഹാരം എത്രയാണെു അറിയിക്കും. അതോടൊപ്പം ഉടമസ്ഥാവകാശ രേഖകളുടെ പരിശോധനയും നടക്കും. നവംബറോടെ നഷ്ടപരിഹാരം വിതരണം ചെയ്തു സ്ഥലം ഏറ്റെടുക്കാവു രൂപത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സ്ഥമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണും സംഘവും നടപടികള്‍ മുന്നോട്ടു കൊണ്ടുപോവുന്നത്.