ദേശീയപാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ വേണ്ട; ഹൈക്കോടതി

Untitled-1 copyകൊച്ചി: സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളില്‍ ബീവറേജസ്‌വില്‍പ്പനശാലകള്‍ വേണ്ടെന്ന്‌ ഹൈക്കോടതി. ഔട്ട്‌ലെറ്റുകള്‍ നീക്കണമെന്ന്‌ ഡിവിഷന്‍ ബഞ്ച്‌ ആവശ്യപ്പെട്ടു. രണ്ട്‌ ആഴ്‌ചക്കകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ സര്‍ക്കാര്‍ ബീവറേജ്‌ കോര്‍പ്പറേഷന്‌ നിര്‍ദ്ദേശം നല്‍കിയത്‌.

കരുനാഗപ്പളി സ്വദേശി മുഹമ്മദ്‌ സമര്‍പ്പിച്ച പൊരുതാല്‍പ്പര്യഹര്‍ജിയിലാണ്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്‌.

169 ഔട്ട്‌ ലെറ്റുകളാണ്‌ ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്‌.ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച കോടതി സര്‍ക്കാര്‍ പുതിയ മദ്യനയം കൊണ്ടുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യവും പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.