ദേശീയപാത വികസനത്തെ എതിര്‍ക്കുന്നത് തീവ്രവാദീകള്‍: ആര്യാടന്‍

aryadan muhammedപാലക്കാട്: ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ചിലര്‍ റോഡ് വികസനം അട്ടിമറിക്കുകയാണെന്നും അദേഹം പറഞ്ഞു. ദേശീയ പാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കു ഭീഷണിയിലായ കുടുംബങ്ങള്‍ ലീഗ് ഹൗസിനു മുമ്പില്‍ പ്രതിഷേധം നടത്തുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ആര്യാടന്‍.

ഇത് സംസ്ഥാനത്തിന് അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കുക. ചില തീവ്രവാദ സംഘടനകളാണ് സമരവുമായി രംഗത്തുവരുന്നത്. ഏതെങ്കിലും പ്രദേശത്തെ ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തി സമരവുമായി രംഗത്തുവരുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് തീവ്രവാദ സംഘടനകളാണെന്ന് അദേഹം വ്യക്തമാക്കി.