Section

malabari-logo-mobile

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ ജോലി: ഉമ്മന്‍ ചാണ്ടി

HIGHLIGHTS : തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരളത്തിലെ കായിക താരങ്ങള്‍ക്ക് ഉടന്‍ സര്‍ക്കര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

umman chandiതിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരളത്തിലെ കായിക താരങ്ങള്‍ക്ക് ഉടന്‍ സര്‍ക്കര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ് നല്‍കുമെന്നും 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മേനംകുളത്തുള്ള ഗെയിംസ് വില്ലേജില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക് യോഗ്യത നേടിയ സജന്‍ പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ തോമസ്, അനു രാഘവന്‍ എന്നീ നാല് താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കും.

sameeksha-malabarinews

സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മെഡല്‍ വാങ്ങിയവര്‍ക്ക് 5,3,2 ലക്ഷം രൂപ വീതം നല്‍കും. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ ആകുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗെയിംസിന്റെ വിജയം കായിക മന്ത്രി മുതല്‍ വോളന്റിയര്‍മാര്‍ വരെയുള്ളവര്‍ക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ചിങ്ങവനത്ത് സ്‌പോര്‍ട്ട്‌സ് കോളേജും കോഴിക്കോട്ട് സ്‌പോര്‍ട്ട്‌സ് സ്‌കൂളും തുടങ്ങുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി ദേശീയ ഗെയിംസ് സ്‌റ്റേഡിയങ്ങളുടെ പരിപാലന ചുമതല വിവിധ വകുപ്പുകളെ ഏല്‍പ്പിക്കുമെന്നും അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!