മുഹമ്മദ്‌ അഫ്‌സീറിന്‌ നാടിന്റെ സ്വീകരണം.

national gamesതാനൂര്‍: ദേശീയ ഗെയിംസില്‍ ഡക്കാത്തലണിലും ദേശീയ സ്‌കൂള്‍ കായകമേളയില്‍ 110 മീറ്റര്‍ ഹര്‍ഡിസിലും മികച്ച വിജയം നേടിയ താനൂര്‍ എടക്കടപ്പുറം സ്വദേശി പിപി മുഹമ്മദ്‌ അഫ്‌സീറിന്‌ ജന്മനാട്‌ സ്വീകരണം നല്‍കി.

സ്വീകരണം യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി അഷറഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ സലാം അധ്യക്ഷനായ, പി സതീശന്‍, ഷംസുദ്ദീന്‍, അഷറഫ്‌, ഒ രാജന്‍, ടി പി എം അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു.