Section

malabari-logo-mobile

ദേശീയ ഗെയിംസ്: കേരളം രണ്ടാം സ്ഥാനത്ത്

HIGHLIGHTS : തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തെത്തി. മേളയില്‍ ഇതുവരെ കേരളം മുപ്പത് സ്വര്‍ണം നേടി.

images (1)തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തെത്തി. മേളയില്‍ ഇതുവരെ കേരളം മുപ്പത് സ്വര്‍ണം നേടി. സൈക്ലിങില്‍ രണ്ടും കയാക്കിംഗില്‍ ഒരു സ്വര്‍ണവും നേടിയതോടെയാണ് കേരളം മുപ്പത് തികച്ചത്.

വനിതകളുടെ സൈക്ലിംഗ് പോയിന്റ് റേസില്‍ സ്വര്‍ണം ഉള്‍പ്പടെ മൂന്നു മെഡലും കേരളം നേടി. കേരളത്തിന്റെ മഹിത മോഹനാണ് സ്വര്‍ണം. സൈക്ലിംഗില്‍ മഹിത നേടുന്ന മൂന്നാമത്തെ സ്വര്‍ണമായിരുന്നു ഇത്. ഈയിനത്തില്‍ കേരളത്തിന്റെ പാര്‍വ്വതി വെള്ളിയും ബിസ്മി വെങ്കലവും സ്വന്തമാക്കി.

sameeksha-malabarinews

നേരത്തെ സൈക്ലിംഗ് ടീം പെര്‍സ്യൂട്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. മഹിത മോഹന്‍, വി രജനി, പാര്‍വ്വതി, ലിഡിയ എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ നേട്ടം കൈവരിച്ചത്. സൈക്ലിംഗില്‍ കേരളം നേടുന്ന നാലാമത്തെ സ്വര്‍ണമാണിത്.

കയാക്കിംഗില്‍ വനിതകളുടെ ടീമിനത്തിലാണ് കേരളം സ്വര്‍ണം നേടിയത്. അനുഷ, മിനിമോള്‍, ജിസി മോള്‍, ട്രീസ എന്നിവരുള്‍പ്പെട്ട സംഘമാണ് കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയത്. മെഡല്‍ പട്ടികയില്‍ മഹാരാഷ്ട്രയെ മറികടന്നാണ് കേരളം മൂന്നാമതെത്തിയത്. 68 സ്വര്‍ണവുമായി സര്‍വ്വീസസ് മെഡല്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!