കന്നുകാലി കശാപ്പ് നിരോധിച്ചു

ദില്ലി: രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപം ഇറക്കിയിരിക്കുന്നത്. കാള, പശു, പോത്ത്, ഒട്ടകം എന്നിവയാണ് നിരോധിക്കാനുള്ള പട്ടികയിലുള്ളത്. ഇതിനുപുറമെ കന്നുകാളികളെ വില്‍പ്പന നടത്തുന്നതിനും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഷകനാണെന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് പശുവിനെ വാങ്ങുന്നതെന്നും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ആരോഗ്യം ക്ഷയിച്ച പശുക്കളേയും കന്നുകുട്ടികളേയും വില്‍ക്കുന്നതില്‍ നിയന്ത്രണമുണ്ടാകും. കൂടാതെ ഒരിക്കല്‍ വില്‍പ്പന നടത്തിക്കഴിഞ്ഞാല്‍ആറ് മാസത്തിനുള്ളില്‍ പശുക്കളെ കൈമാറരുതെന്നും നിയമത്തില്‍ പറയുന്നു.ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന 1960 ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍ര്‌റി ടു ആനിമല്‍സ് നിയമത്തില്‍ പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം വിജ്ഞാപനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച അനില്‍ മാധവ് ധവെയാണ് ഈ നിയമം കൊണ്ടുവന്നത്.