Section

malabari-logo-mobile

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി

HIGHLIGHTS : ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിവാദത്തില്‍ രഷ്ട്രപതി രാംനാഥ് കോവിന്ദ് അതൃപ്തി രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെയാണ് അതൃപ്തി ഔദ്യോഗികമ...

ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിവാദത്തില്‍ രഷ്ട്രപതി രാംനാഥ് കോവിന്ദ് അതൃപ്തി രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെയാണ് അതൃപ്തി ഔദ്യോഗികമായി അറിയിച്ചത്. ഒരു മണിക്കൂര്‍ മാത്രമേ പുരസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കു എന്നകാര്യം മാര്‍ച്ചില്‍ തന്നെ വാര്‍ത്താവിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ വാര്‍ത്താ വിതരണമന്ത്രാലയം അനാവശ്യവിവാദമുണ്ടാക്കിയതിനാലാണ് രാഷ്ട്രപതി അതൃപ്തി അറിയിച്ചിരിക്കുന്നത്.

വിവാദമുണ്ടായപ്പോള്‍ മന്ത്രി സ്മൃതി ഇറാനി ആവര്‍ത്തിച്ച് പറഞ്ഞത് ചടങ്ങില്‍ രാഷ്ട്രപതിയുടെ സാനിധ്യം ഒരു മണിക്കൂര്‍ മാത്രമാണെന്ന് അവസാന നിമിഷത്തിലാണ് രാഷ്ട്രപതി ഭവന്‍ അറിയിച്ചതെന്നായിരുന്നു.

sameeksha-malabarinews

അതെസമയം വിവദാങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി നല്‍ക്കുന്ന ചലച്ചിത്ര പുരസ്‌ക്കാരം ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് മാത്രമാക്കി മാറ്റാന്‍ ചര്‍ച്ച നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!