Section

malabari-logo-mobile

ദേശീയ പുരസ്‌ക്കാരവുമായി ‘ഐന്‍’ തേഞ്ഞിപ്പലത്തുകാര്‍ക്ക്‌ ആഹ്ലാദമേറെ

HIGHLIGHTS : തേഞ്ഞിപ്പലം ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച

ien newsതേഞ്ഞിപ്പലം: ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം മികച്ച അഭിനയത്തിനുള്ള പ്രത്യേക ജുറി പരമാര്‍ശം എന്നീ നേട്ടങ്ങളുമായി സിദ്ധാര്‍ത്ഥ്‌ ശിവയുടെ ‘ഐന്‍’ എന്ന ചിത്രം തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ മലപ്പുറത്തെ തേഞ്ഞിപ്പലം എന്ന  കൊച്ചു ഗ്രാമത്തിന്‌  ആഹ്ലാദമേറെ. ഈ ചിത്രത്തിലെ അഭിനയത്തിന്‌ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശിയായ മുസ്‌തഫ നാടിന്റെ അഭിമാനമായി മാറി . ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്‌ തേഞ്ഞിപ്പലത്തും ചേളാരിയിലും വച്ചാണെന്നു മാത്രമല്ല ഈ ചിത്രത്തിലൂടെ വിവിധ വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ ഈ ഗ്രാമത്തിലെ സാധാരണക്കാരായ നിരവധി പേര്‍ അഭിനയ രംഗത്തെത്തി.


10934032_769431386471831_1325152144294416411_nഈ ചിത്രത്തില്‍ അഭിനയിക്കുകയും അണിയറ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടാവുകയും ചെയ്‌ത കോഹിനൂര്‍ സ്വദേശിയായ പെരുങ്കടക്കോട്ട്‌ നിഷാദ്‌ അവാര്‍ഡ്‌ വേളയിലില്ലാഞ്ഞത്‌ സുഹൃത്തക്കളേയും അണിയറപ്രവര്‍ത്തകരേയും ഏറെ നൊമ്പരപ്പെടുത്തി.. കഴിഞ്ഞ ഫെബ്രുവരി ഒന്നാം തിയ്യതി ഇടിമുഴിക്കലുണ്ടായ ബൈക്ക്‌ അപകടത്തില്‍ നിഷാദും ഭാര്യ ഫസ്‌ലയും മരിച്ചിരുന്നു. കൊച്ചിയില്‍ സംവിധായകന്‍ രഞ്‌ജിത്തിന്റെ സെറ്റില്‍ വെച്ച്‌ അവാര്‍ഡ്‌ വാര്‍ത്തയറിഞ്ഞ മുസ്‌തഫ തനിക്ക്‌ ലഭിച്ച ഈ അംഗീകാരം സമര്‍പ്പിച്ചത്‌ നിഷാദിനായിരുന്നു. സിനിമക്ക്‌ ലഭിച്ച അവാര്‍ഡും നിഷാദിന്‌ മുന്നില്‍ സമര്‍പ്പിക്കുന്നുവെന്ന്‌ സംവിധായകന്‍ സിദ്ധാര്‍ഥ്‌ ശിവ പറഞ്ഞു..
പാണമ്പ്ര നമ്പളിപറമ്പില്‍ മൂസക്കോയയുടെയും സുബൈദയുടെയും മകനാണ്‌ മുസ്‌തഫ. നേരത്തെ ഫോട്ടാഗ്രാഫി രംഗത്ത്‌ കഴിവുതെളിയിച്ച മുസ്‌തഫ രഞ്‌ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെയാണ്‌ സിനിമയിലെത്തിയത്‌. ഈ ചിത്രത്തില്‍ മുസ്‌തഫയുടെ 14 ദിവസം പ്രായമുണ്ടായിരുന്ന കുഞ്ഞും അഭിനയിച്ചിട്ടുണ്ട്‌. കുഞ്ഞിന്റെ ‘ മുടി കളച്ചില്‍’ ചടങ്ങാണ്‌ ചിത്രത്തില്‍ ലൈവ്‌ ആയി പകര്‍ത്തിയത്‌. അവാര്‍ഡ്‌ വാര്‍ത്ത അതീവ സന്തോഷത്തോടെയാണ്‌ മുസ്‌തഫയുടെ ഉമ്മ സുബൈദയും ഭാര്യ റസീനയും കേട്ടത്‌. സിനിമാപ്രവര്‍ത്തകര്‍ക്ക്‌ വെച്ചുവിളമ്പിയത്‌ വെറുതയായില്ലല്ലോ എന്ന സന്തോഷമാ േയിരുന്നു ഉമ്മക്ക്‌.

sameeksha-malabarinews

ലാസ്റ്റ്‌ ബെല്‍, പുണ്യാളന്‍ അഗര്‍ബത്തീസ്‌, ഡോക്ടര്‍ ആന്റ്‌ പേഷ്യന്റ്‌, സ്‌നേഹവീട്‌, ഞാന്‍, ബാപ്പുട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌ത മുസ്‌തഫ ഇപ്പോള്‍ രഞ്‌ജിത്തിന്റെ ലോഹം എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!