ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടും. ഇക്കാര്യത്തില്‍ മന്ത്രി എ കെ ബാലന്‍ മോഹന്‍ലാലുമായി സംസാരിച്ചു.

മോഹന്‍ലാല്‍ ചടങ്ങിനെത്തുമെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക ക്ഷണം ലാലിന് ഇന്ന് കൈമാറും.

കഴിഞ്ഞദിവസം ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ വിശിഷ്ട വ്യക്തി പങ്കെടുക്കുന്നതിനെതിരെ 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.