Section

malabari-logo-mobile

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു;സുരഭി മികച്ച നടി; മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം

HIGHLIGHTS : ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയെ തെരഞ്ഞെടുത്തു. ദിലീഷ് പോത്തന്‍ സംവിധാനം...

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയെ തെരഞ്ഞെടുത്തു.  ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് മലയാളത്തിലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴില്‍ ജോക്കറും ഈ അവാര്‍ഡ് നേടി.കാട് പൂക്കുന്ന നേരത്തിലെ ശബ്ദലേഖനത്തിനു ജയദേവന്‍ ചക്കാടത്ത് പുരസ്കാരം നേടി.തിരകഥയ്ക്ക്‌ അവാര്‍ഡ് മഹേഷിന്റെ പ്രതികാരത്തിന്റെ കഥ രചിച്ച ശ്യാം പുഷ്ക്കരനാണ്. ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശനാണ് അവാര്‍ഡുകള്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

മോഹന്‍ലാലിനു സ്പെഷ്യല്‍ ജൂറി അവാര്‍ഡുണ്ട്. പുലി മുരുകന്‍, മുന്തിരിവള്ളികള്‍ പൂത്തപ്പോള്‍, ജനത ഗാരേജ് (തെലുങ്ക്) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാനാണ് പുരസ്കാരം.

sameeksha-malabarinews

മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ തെരഞ്ഞെടുത്തു. ജാര്‍ഖണ്ടിനു പ്രത്യേക പരാമര്‍ശമുണ്ട്. കഥേതര വിഭാഗത്തില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരെപ്പറ്റിയുള്ള മലയാള സിനിമയ്ക്ക് പ്രത്യേക പരാമര്‍ശമുണ്ട്.

പുരസ്‌കാരങ്ങള്‍;

മികച്ച ചിത്രം: കാസവ് (മറാഠി) പ്രത്യേക ജൂറി പരാമര്‍ശം: മോഹന്‍ലാല്‍ (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍) ,മികച്ച നടി: സുരഭി (മിന്നാമിനുങ്ങ്) മികച്ച നടന്‍: അക്ഷയ് കുമാര്‍ (രുസ്തം) മികച്ച ബാലതാരങ്ങള്‍: ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സൈറ വസി, മനോഹര്‍ കെ ,മികച്ച മലയാളചിത്രം: മഹേഷിന്റെ പ്രതികാരം മികച്ച ഗാനരചയിതാവ്: വൈരമുത്തു ഓഡിയോഗ്രഫി: ജയദേവന്‍ ചക്കട (കാട് പൂക്കുന്ന നേരം),ഒറിജിനല്‍ തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം) പ്രത്യേക പുരസ്‌കാരം: മുക്തിഭവന്‍, കട്‌വി ഹവാ, നീര്‍ജാ മികച്ച തമിഴ്ചിത്രം: ജോക്കര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!