ദേശീയഗാനം ആലപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടന്നുനീങ്ങിയത് വിവാദമാകുന്നു

Story dated:Thursday December 24th, 2015,07 29:am

narendramodiമോസ്‌കോ: രണ്ടു ദിവസത്തെ റഷ്യന്‍ സന്ദ്രര്‍ശനത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെ സ്വീകരണചടങ്ങിനിടെ ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചത് ശ്രദ്ധിക്കാതെ നടന്നുനീങ്ങിയത് വിവാദമാകുന്നു.

റഷ്യ്ന്‍ മിലട്ടറി ബാന്റ്‌സംഘങ്ങള്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ പ്രധാനമന്ത്രി നടന്നുനീങ്ങുകയായിരുന്നു. തുടര്‍ന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുകയും പൂര്‍വ്വസ്ഥാനത്തേക്ക് മാറ്റുകയുമായിരകുന്നു പിന്നീട് ദേശയഗാനം മുഴുവന്‍ ആലപിച്ചശേഷമാണ് നടന്നുനീങ്ങിയത്.

സംഭവം പുറത്തുവന്നതോടെ നവമാധ്യങ്ങളില്‍ ദേശീയഗാനും ആലപിക്കുമ്പോള്‍ പ്രധാനമന്ത്രി നടന്നത് വലിയ ചര്‍ച്ചയായി മാറിക്കഴിഞു.