നസീമയുടെ തട്ടിപ്പ്അരങ്ങേറ്റം പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളെ കബളിപ്പിച്ചുകൊണ്ട്

Untitled-1 copyപരപ്പനങ്ങാടി: ഇന്നലെ കുതിരവട്ടം മാനസിക ആശുപത്രിയില്നിന്ന് രക്ഷപ്പെട്ട നസീമ തട്ടിപ്പിന്റെ ആദ്യ ചുവടുവെച്ചത്  ജില്ലയിലെ  തീരദേശ മേഖലയില്‍നിന്നാണ്.  തീരദേശ പരസ്പരസഹായി എന്നപേരില്‍ കുറിനടത്തി നിരവധി പേരില്‍നിന്ന് പണംകൈക്കലാക്കി മുങ്ങിയയാണ് തട്ടിപ്പു രംഗത്ത് കുപ്രസിദ്ധി നേടിയത്. സ്വന്തം നാടായ പരപ്പനങ്ങാടി ആലുങ്ങല്‍ബീച്ചില്‍നിന്നാരംഭിച് ച തട്ടിപ്പു സംസ്ഥാനത്തിന്റെ വിവിധപ്രദേശങ്ങളിലും ആവര്‍ത്തിച്ചു. പാവപ്പെട്ട മല്സ്യതോഴിലാളികളില്‍നിന്ന് തുടങ്ങിയ തട്ടിപ്പു  മുന്‍ ഐ.എ.എസ്.ഓഫീസറും സംസ്ഥാന മുന്‍ തെരഞ്ഞെടുപ്പുകമ്മീഷനറുമായഎം. എസ്.ജോസഫിന്റെ വീടുവരെനീണ്ടു. പേരുംഊരുംമാറ്റി ഒട്ടേറെ തട്ടിപ്പുകളാണ് വിവിധപ്രദേശങ്ങളില്‍അരങ്ങേറിയത് .പതിനാറു വര്‍ഷത്തിലേറെ കാലമായി അനസ്യൂതം തുടരുന്ന തട്ടിപ്പിലെ അവസാനത്തെതാണ് ഇന്നലെ കുതിരവട്ടം മാനസിക ആശുപത്രിയില്നിന്ന് രക്ഷപ്പെട്ട സംഭവം

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും വനിതാസെല്ലിന്റെ ചുമർ തുരന്നു നേരത്തെയും തടവുചാടിയ നസീമ ഒരു മാസത്തിന് ശേഷമാണ് പിടിയിലായത്. മലപ്പുറം പരപ്പനങ്ങാടി ടി. ശാലുബീവി എന്ന നസീമയാണ് (35) പുരുഷമാരെ വെല്ലുന്നജയില്‍ച്ചാട്ടക്കാരിയായത്. മുഖാവരണമുള്ള പർധ ധരിച്ചായിരുന്നു ഇവർ പുറത്തിറങ്ങിയിരുന്നത്. പതിനഞ്ചു വര്ഷംമുമ്പ് താനൂര്‍ പോലീസ്ചാര്‍ജു ചെയ്ത606/2000 നമ്പര്‍കേസ്സില്‍ ഹാജരാകാന്‍പരപ്പനങ്ങാടി കോടതിയില്‍എത്തിയിരുന്നു. ഇവിടെ നിന്നാണ് പരപ്പനങ്ങാടിപോലീസ്‌ ചാര്‍ജ്ജു ചെയ്ത മറ്റൊരുകേസ്സില്‍ ഇവരെപിടികൂടുന്നത്. വ്യാജഡോക്ടര്‍ ചമഞ്ഞുതട്ടിപ്പു നടത്തിയതിനാണ്താനൂര്‍ പോലീസ്കേസ്സെടുത്തത്. മത്സ്യഫെഡ് ഓഫീസര്‍ ചമഞ്ഞുംതട്ടിപ്പുനടത്തിയിട്ടുണ് ട്. ഹോമ്നഴ്സ്ചമാഞ്ഞാണ്എം.എസിജോ സഫിന്റെ പേരമക്കളെ നോക്കാനായിവീട്ടിലെത്തി. ജോസഫിന് റെഭാര്യലീലാമ്മ,വേലക്കാരിമേരി എന്നിവര്‍ക്ക്വിഷസ്രാവകംനല്‍കി സ്വര്‍ണ്ണവുംപണവുമായിമുങ്ങിയസം ഭവത്തില്‍നസീമക്ക്പങ്കുണ്ടെന്ന് പോലീസ്സംശയിച്ചിരുന്നു. വീട്ടുജോ ലിക്ക്ആളെവിതരണംചെയ്യുന്നഏജന്‍ സിയില്‍രജിസ്ടര്‍ചെയ്താണ്തട്ടി പ്പുനടത്തിയത്. കൊട്ടിയൂര്‍,ചാത് തന്നൂര്‍സ്റ്ഷനുകളിലെപോലീസുകാരെ മയക്കി തട്ടിപ്പുനടത്തിയകേസ്സിലും പങ്ക്ച്ചി അന്വേഷിരുന്നു. കു ണ്ടറയിലെ റിട്ട:അദ്ധ്യാപികഗ്രെസ്സിതരകനെ മയക്കിസ്വര്‍ണ്ണംകവര്‍ന്നകേസ്സി ലുംഇവര്‍ക്കെതിരെപോലീസ്അന്വേഷണം നടന്നിരുന്നു. പരപ്പനങ്ങാടി സ്വദേശിയായനസീമ ഭര്‍ത്താവിന്റെ സുഹൃത്ത് വില്‍ഫ്രെഡ്മായിബന്ധംസ്ഥാപിച് ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ഒഴിവാക്കിയത്. വില്‍ഫ്രെഡ്മായികോഴിക്കോട്ടും എറണാകുളത്തും താമസമാക്കി .പിന്നീട് യുവതിപിടിയിലായതോടെ വില്‍ഫ്രെഡ് മുങ്ങി. ഒട്ടുമ്മിക്ക തട്ടിപ്പുകളുടെയും സൂത്രധാരന്‍ വില്ഫ്രെഡാനെന്നാണ് പോലീസ് കരുതുന്നത്.

വിവിധ ജില്ലകളിലായി 15 മോഷണ കേസുകളിൽ പ്രതിയായ നസീമ വേങ്ങര സ്വദേശിയുടെ പണവുമായി മുങ്ങിയ കേസിലാണ് വേങ്ങര പൊലീസിന്റെ പിടിയിലാവുന്നത്. വര്‍ഷങ്ങളായി നസീമയ്ക്ക് സ്വന്തം നാടുംവീടുമായി യാതൊരു ബന്ധവുമില്ല.