ചൊവ്വയില്‍ ജല സാന്നിധ്യം

nasa-eXz4Nകേപ്‌ കനാവറല്‍: ചൊവ്വയില്‍ വെള്ളമുണ്ടെന്ന്‌ നാസ. ലവണാംശമുള്ള ജലം ചൊവ്വയില്‍ ഒഴുകുന്നതിന്‌ തെളിവുണ്ടെന്നും നാസ അറിയിച്ചു. ഇതോടെ കഥകളില്‍ മാത്രം നിറഞ്ഞു നിന്നിരുന്ന ഭൂമിക്ക്‌ പുറത്ത്‌ വെള്ളമുണ്ടിയിരുന്നു എന്നത്‌ ശാസ്‌ത്രജ്ഞര്‍ യാഥാര്‍ഥ്യമാണെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌.

ചൊവ്വയുടെ പ്രതലത്തില്‍ ലവണാംശമുള്ള വെള്ളം ഇടയ്‌ക്കിടെ ഒഴുകുന്നതിന്‌ തെളിവുണ്ടെന്നാണ്‌ നാസയുടെ കണ്ടെത്തല്‍. ചൊവ്വയില്‍ ഉപ്പ്‌ നിറഞ്ഞ കുന്നുകളുണ്ടെന്ന്‌ നാസയുടെ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഈ തണുത്തുറഞ്ഞ ഉപ്പുമലകള്‍ക്ക്‌ ഖരാവസ്ഥ നഷ്‌പ്പെടുകയോ ബാഷ്‌പീകരിക്കപ്പെടുകയോ ചെയ്യുന്ന സമയത്താകാം വെള്ളമൊഴുകുന്ന അവസ്ഥയുണ്ടാകുന്നതെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ നിഗമനം.

ചൊവ്വയിലിപ്പോഴും ജലത്തിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട്‌ അവിടെ ജീവന്റെ തുടിപ്പ്‌ ഉണ്ടാകാമെന്നാണ്‌ നാസ പറയുന്നത്‌. അങ്ങനെയെങ്കില്‍, കെട്ടുകഥകളെ ശരിവെച്ച്‌ ഭൂമിക്ക്‌ പുറത്ത്‌ ആദ്യമായി ജീവന്റെ സാന്നിധ്യം കണ്ടെത്തുക എന്നത്‌ അത്ര വിദൂരമല്ല.