Section

malabari-logo-mobile

വ്‌ളാഡിമര്‍ പുടിനും മോദിയും കൂടിക്കാഴ്‌ച നടത്തി.

HIGHLIGHTS : ദില്ലി: റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി. ആണവ കരാര്‍ അനുസരിച്ച്‌ പുതിയ പദ്ധതികള്‍ ആരംഭി...

301414-narendramodiputin700ദില്ലി: റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി. ആണവ കരാര്‍ അനുസരിച്ച്‌ പുതിയ പദ്ധതികള്‍ ആരംഭിക്കുന്ന കാര്യത്തിലും റഷ്യയില്‍ നിന്ന്‌ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്ന കാര്യത്തിലും സന്ദര്‍ശനത്തിന്റെ അവസാനം പ്രഖ്യാപനം ഉണ്ടായേക്കും.

അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിലക്കു നേരിടുന്ന റഷ്യന്‍ പുതിയ വിപണി തുറക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്ക്‌ കൂടുതല്‍ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചേക്കും എന്നാണ്‌ സൂചന. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യക്ക്‌ ആവശ്യത്തിന്‌ എല്‍എന്‍ജി നല്‍കാന്‍ തയ്യാറാണെന്ന്‌ പുടിന്‍ നരേന്ദ്രമോദിയെ അറിയിച്ചു. കൂടാതെ ആണവകരാര്‍ പുതുക്കുന്നതിനും താല്‍പര്യം അറിയിച്ചിട്ടുണ്ട്‌.

sameeksha-malabarinews

നിലവിലെ കരാറനുസരിച്ച്‌ 18 ആണവ പ്‌ളാന്റുകളാണ്‌ റഷ്യ ഇന്ത്യയില്‍ സ്ഥാപിച്ചിരിക്കുന്നത്‌. ഇത്‌ 24 വരെയായി ഉയര്‍ത്തിയേക്കുമെന്നാണ്‌ സൂചന. ഇതോടെ അരനൂറ്റാണ്ടിലേറെയായി ശക്തമായി തുടരുന്ന ഇന്ത്യ-റഷ്യ സൈനിക ബന്ധം വിപുലീകരിക്കാനും സാധ്യതയുണ്ട്‌. എന്നാല്‍ അമേരിക്കയുമായി പുതിയ വ്യാപാര കരാറില്‍ ഏര്‍പ്പെട്ട ഇന്ത്യ റഷ്യക്ക്‌ എത്രമാത്രം പിന്തുണ നല്‍കും എന്നത്‌ നിര്‍ണായകമാണ്‌. അടുത്തമാസം ബരാക്‌ ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അമേരിക്കയെ പിണക്കുന്ന പ്രഖ്യാപനങ്ങള്‍ക്കു സാധ്യതകുറവാണെന്നാണ്‌ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!