പ്രധാനമന്ത്രി അടുത്ത മാസം ആദ്യം സൗദി അറേബ്യ സന്ദര്‍ശിക്കും

modi പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം സൗദിഅറേബ്യ സന്ദര്‍ശിക്കുന്നു. അടുത്തമാസം 2,3 തിയ്യതികളിലാണ്‌ സരന്ദര്‍ശനം നടത്തുകയെന്ന്‌ റിയാദി ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം. പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കുമെന്ന് നേരത്തെ വാര്‍ത്ത പുറത്തു വന്നിരുന്നെങ്കിലു ഔദ്യോഗിക സ്ഥിരീകരണം ഇന്നാണ് പുറത്തു വന്നത്.

ഏപ്രില്‍ 2-ന് സൗദി അറേബ്യയിലെത്തുന്ന പ്രധാനമന്ത്രി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരു രാഷ്ട്രങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധങ്ങള്‍, മേഖലയിലെ പ്രശ്‌നങ്ങള്‍, ഇന്ത്യക്കും സൗദി അറേബ്യക്കും താല്‍പര്യമുളള വിവിധ വിഷയങ്ങള്‍ മുതലായവ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.

ഇന്ത്യയും സൗദിയും തമ്മിലുളള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രയോജപ്പെടുമെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 2010-ല്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനത്തില്‍ നടത്തിയ റിയാദ് പ്രഖ്യാപനം വിഭാവനം ചെയ്ത കാര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ, പ്രതിരോധ കാര്യങ്ങളില്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.