Section

malabari-logo-mobile

പട്ടേല്‍ ഇല്ലാതെ ഗാന്ധി അപൂര്‍ണന്‍; നരേന്ദ്ര മോദി

HIGHLIGHTS : ദില്ലി: സര്‍ദാര്‍ വല്ലഭായ്‌ പട്ടേലില്ലാത്ത മഹാത്മാഗാന്ധി അപൂര്‍ണനാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിയും പട്ടേലും തമ്മിലുള്ള അടുത്ത ബന്ധം ച...

Untitled-1 copyദില്ലി: സര്‍ദാര്‍ വല്ലഭായ്‌ പട്ടേലില്ലാത്ത മഹാത്മാഗാന്ധി അപൂര്‍ണനാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിയും പട്ടേലും തമ്മിലുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയാണ്‌ മോദി ഇങ്ങനെ പ്രതികരിച്ചത്‌. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഇന്ന്‌ അവിജയ്‌ ചൗക്കില്‍ നടന്ന കൂട്ടയോട്ടം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത്‌ സംസാരിക്കവെയാണ്‌ മോദി ഇക്കാര്യം പറഞ്ഞത്‌. ‘റണ്‍ഫോര്‍ യൂണിറ്റി’ എന്ന പേരിലാണ്‌ കൂട്ടയോട്ടം സംഘടിപ്പിച്ചത്‌.

‘സര്‍ദാര്‍ പട്ടേല്‍ തന്റെ കഴിവും ദര്‍ശനവും കൊണ്ട്‌ രാജ്യത്തെ ഏകീകരിച്ചു എന്നും അദേഹത്തിന്റെ സേവനങ്ങളെ നമുക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും ഗാന്ധിയും പട്ടേലും ചേര്‍ന്ന കൂട്ടുകെട്ട്‌ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക്‌ ശക്തി പകര്‍ന്നു. പട്ടേലില്ലാതെ ഗാ്‌ന്ധി അപൂര്‍ണനാണ്‌ ‘മോദി പറഞ്ഞു. രാജ്യത്തെ ബ്രിട്ടീഷുകാര്‍ പിളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സര്‍ദാര്‍ പട്ടേലാണ്‌ രാജ്യത്തെ ഏകീകരിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

രാഷ്ട്രീയ ഏകതാ ദിവസ്‌ എന്ന പേരിലാണ്‌ പട്ടേലിന്റെ ജന്മ ദിനം ആചരിക്കുന്നത്‌. അതെസമയം മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന്‌ അവരുടെ സ്‌മൃതി കുടീരമായ ശക്തി സ്ഥലിലെത്തി പുഷ്‌പാര്‍ച്ചന നടത്താന്‍ മോദി തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 ഇന്ദിരഗാന്ധിയുടെ രക്തസാക്ഷി ദിനം എന്ന നിലയിലാണ്‌ ആചരിച്ചിരുന്നത്‌. എന്നാല്‍ ഇനിമുതല്‍ ഈ ദിവസം സര്‍ദാര്‍ പട്ടേലിനെ അനുസ്‌മരിച്ച്‌ രാ്‌ഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കാനായിരുന്നു മോദി സര്‍ക്കാറിന്റെ തീരുമാനം. ഇതിനെതിരെ കോണ്‍ഗ്രസ്സ്‌ ഉള്‍പ്പെടെയുള്ള പാര്‍്‌ട്ടികള്‍ രംഗത്ത്‌ വന്നിരുന്നു.

ഇനി മുതല്‍ പട്ടേലിന്റെയും ഗാന്ധിജിയുടെയും മാത്രം ജനന-ചരമ വാര്‍ഷികങ്ങള്‍ മാത്രം ആചരിച്ചാല്‍ മതിയെന്നാണ്‌ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!