റിപ്പബ്ലിക്‌ ദിനത്തില്‍ ഒബാമ മുഖ്യാതിഥിയാകും

Untitled-1 copyദില്ലി: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയ്‌ക്ക്‌ ഇന്ത്യയിലേക്ക്‌ ക്ഷണം. റിപ്പബ്ലിക്‌്‌ ദിനത്തില്‍ മുഖ്യാതിഥിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഒബാമയെ ക്ഷണിച്ചിരിക്കുന്നത്‌. ട്വിറ്ററിലൂടെയാണ്‌ മോദി ഒബാമയെ ക്ഷണിച്ചിരിക്കുന്നത്‌.

ചടങ്ങില്‍ പങ്കെടുക്കാന്‍ ഒബാമ 2015 ജനുവരിയില്‍ എത്തുമെന്ന്‌ വൈറ്റ്‌ഹൗസ്‌ പ്രതികരിച്ചു. റിപ്പബ്ലിക്‌ ദിന പരേഡില്‍ മുഖ്യാതിഥിയാകാനുള്ള ക്ഷണം അദേഹം സ്വീകരിച്ചു. ഇന്ത്യ-അമേരിക്ക നിര്‍ണ്ണായക കരാറുകളിലും ഒപ്പുവെക്കുമെന്നും ഒബാമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ആദ്യമായാണ്‌ ഒരു അമേരിക്കന്‍ പ്രസിഡന്റ്‌ ഇന്ത്യന്‍ റിപ്പബ്ലിക്‌ പരേഡില്‍ പങ്കെടുക്കുന്നത്‌.