Section

malabari-logo-mobile

രാഹുല്‍ഗാന്ധി മാപ്പു പറയണം; മോഡി

HIGHLIGHTS : ഝാന്‍സി : മുസാഫര്‍ നഗറിലെ മുസ്ലീം യുവാക്കളെ വര്‍ഗീയ കലാപത്തിന് ശേഷം ഐഎസ്‌ഐ സമീപിച്ചു എന്ന പ്രസ്താവനയില്‍ രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി നേത...

narendra_modiഝാന്‍സി : മുസാഫര്‍ നഗറിലെ മുസ്ലീം യുവാക്കളെ വര്‍ഗീയ കലാപത്തിന് ശേഷം ഐഎസ്‌ഐ സമീപിച്ചു എന്ന പ്രസ്താവനയില്‍ രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി നേതാവ് നരേന്ദ്രമോഡി. ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്‌നേഹത്തെയാണ് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തതെന്നും മോഡി കുറ്റപ്പെടുത്തി.

വെറുമൊരു കോണ്‍ഗ്രസ്സ് എംപി മാത്രമായ രാഹുല്‍ഗാന്ധിയെ ഏത് പ്രോട്ടോകോള്‍ അനുസരിച്ചാണ് ഇന്റലിജന്‍സ് ഉദേ്യാഗസ്ഥര്‍ രഹസ്യ കോള്‍ അറിയിച്ചതെന്നും ഉത്തര്‍പ്രദേശില്‍ എങ്ങനെയാണ് ഐഎസ്‌ഐ ചാരന്‍മാര്‍ എത്തിയതെന്നും രാജ്യം ഭരിക്കുന്ന കോണ്‍ഗസ്സ് വ്യക്തമാക്കിയേ തീരൂ എന്ന് മോഡി ആവശ്യപ്പെട്ടു.

sameeksha-malabarinews

അര റൊട്ടി കഴിച്ചിരുന്ന നിങ്ങള്‍ക്ക് ഒരു റൊട്ടി കഴിക്കാമെന്ന രാഹുല്‍ഗാന്ധിയുടെ വാഗ്ദാനത്തെ മോഡി കണക്കറ്റ് കളിയാക്കുകയ്തു. അര റൊട്ടിയില്‍ നിന്ന് ഒരു റൊട്ടിയിലെത്താന്‍ 60 വര്‍ഷമെടുത്ത കോണ്‍ഗ്രസ്സ് അധികാരത്തില്‍ തുടര്‍ന്നാല്‍ വയറ് നിറയെ ഭക്ഷണം കഴിക്കാന്‍ 100 കൊല്ലമെടുക്കുമെന്ന് മോഡി കളിയാക്കി.

രാഹുല്‍ഗാന്ധി നടത്തിയ മുസാഫര്‍ നഗര്‍ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ബിജെപിയുടെ നീക്കം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!