പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അല്‍-ഖ്വയ്ദയുടെ മുന്നറിയിപ്പ്

images (1)ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുടെ മുന്നറിയിപ്പ്. അല്‍-ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിഭാഗമായ എ ക്യു ഐ എസ് ആണു മോദിക്കെതിരേ പരാമര്‍ശവുമായി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

എ ക്യു ഐ എസ് തലവന്‍ മൗലാന അസിം ഉമറാണു വീഡിയോയില്‍ സംസാരിക്കുന്നത്. മോദിയുടെ വാക്കുകളില്‍ മുസ്ലീങ്ങളോടുള്ള വിരോധം വ്യക്തമാണെന്നു വീഡിയോയില്‍ പറയുന്നു.

ലോകബാങ്കിന്റെയും ഐ എം എഫിന്റേയും നയങ്ങളിലൂടെ മുസ്ലീങ്ങളെ ദ്രോഹിക്കുകയാണെന്നും വീഡിയോയിലുണ്ട്. ബ്ലോഗര്‍ അഭിജിത് റോയിയെ കൊലപ്പെടുത്തിയതു തങ്ങളാണെന്ന അവകാശവാദവും ഇവര്‍ നടത്തുന്നുണ്ട്.

അതേസമയം മോദിക്കെതിരായ അല്‍ഖാഇദയുടെ പരാമര്‍ശം ഒരു ഭീഷണിയായി കണക്കാക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇതേക്കുറിച്ച് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണഭീഷണിയെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്കുനേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.