വിവിധ അപേക്ഷകള്‍ ക്ഷണിച്ചു

താത്പര്യ പത്രം ക്ഷണിച്ചു
കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് പരിചയ സമ്പന്നരായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു.  ഓഡിറ്റ് പരിചയം, പ്രാക്ടീസ് തുടങ്ങിയ കാലഘട്ടം, ആഗ്രഹിക്കുന്ന പ്രതിഫലം എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ്, രണ്ടാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന പേരില്‍ ജൂലൈ ആറ് വൈകിട്ട് അഞ്ചിനു മുമ്പ് സമര്‍പ്പിക്കണം.  വെബ്‌സൈറ്റ് : www.pravasiwelfarefund.org

ചെമ്പൈ പുരസ്‌കാരം : യുവസംഗീതജ്ഞര്‍ക്ക് അപേക്ഷിക്കാം
കര്‍ണാടക സംഗീതം – വായ്പ്പാട്ടിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2018 ന് നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും, നിയമാവലിയും ചെയര്‍മാന്‍, ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്, അയോദ്ധ്യ നഗര്‍, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം – 695009, (ഫോണ്‍ – 0471 – 2472705, മൊബൈല്‍ – 9447754498) എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ ലഭിക്കും.  തപാലില്‍ അപേക്ഷാഫോറം അയയ്ക്കുന്നതിന് പത്തുരൂപാ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ വലിയ കവര്‍ അയയ്ക്കണം.  പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ജൂണ്‍ അവസാനവാരം ആരംഭിക്കുന്ന ഡി.സി.എഫ്.എ/ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2560332, 2560333, 8547141406.
പി.എന്‍.എക്‌സ്.2612/18

ഉത്തരവ് വെബ്‌സൈറ്റില്‍ ലഭിക്കും
കണ്ണൂര്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ എം.സി.ഐ കുറ്റക്കാരെന്ന് കണ്ട ഡോക്ടര്‍മാരുടെ പേര് രജിസ്റ്ററില്‍ നിന്നും ഒരു വര്‍ഷത്തേക്ക് നീക്കിയ കൗണ്‍സില്‍ ഉത്തരവ് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്‌സൈറ്റായ www.medicalcouncil.kerala.gov. in ല്‍ പ്രസിദ്ധീകരിച്ചു.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ പി.ജി പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460 – 2206050), ചീമേനി (0467 – 2257541), കൂത്തുപറമ്പ് (0490 – 2362123), പയ്യന്നൂര്‍ (നെരുവമ്പ്രം) (0497 – 2877600), മഞ്ചേശ്വരം (04998-215615), മാനന്തവാടി (04935 – 245484) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in ല്‍ ലഭ്യമാണ്.  അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 400 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം.  കോളേജുകളില്‍ നേരിട്ടും ഫീസ് അടയ്ക്കാം.  കൂടുതള്‍ വിവരങ്ങള്‍ കോളേജുകളില്‍ നിന്ന് ലഭിക്കും.

ബി.ടെക് ഈവനിംഗ് കോഴ്‌സ് : ജൂലൈ ഏഴ് വരെ അപേക്ഷിക്കാം
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗ്, വയനാട് സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തിലെ ബി.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് ജൂലൈ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും പ്രൊഫസര്‍, കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ഓഫീസ് ഓഫ് ദി പാര്‍ട്ട്-ടൈം ഈവനിംഗ് ഡിഗ്രി കോഴ്‌സ് ഓഫീസ്, തിരുവനന്തപുരം-16 എന്ന വിലാസത്തില്‍ ജൂലൈ 10 ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ക്കും പ്രൊസ്‌പെക്ടസിനും : www.dte.kerala.gov.in , www.admission.dte. kerala.gov.in , www.cet.ac.in

പ്രിന്‍സിപ്പാള്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിനു (സി.എഫ്.ആര്‍.ഡി) കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ.്റ്റി.കെ)യില്‍ പ്രിന്‍സിപ്പാളിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ബന്ധപ്പെട്ട വിജ്ഞാനശാഖയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.  പി.എച്ച്.ഡി. ആണ് യോഗ്യത. 10 മുതല്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.  60,000 രൂപയാണ് പ്രതിമാസ വേതനം.  ജൂലൈ 16 നകം അപേക്ഷിക്കണം.  വിശദവിവരങ്ങളും അപേക്ഷാഫോമും www.supplycokerala.com ല്‍ ലഭിക്കും.  ഫോണ്‍ : 0468 2241144, 9447975060.

യുവകലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി
സാംസ്‌ക്കാരിക വകുപ്പ് യുവ കലാകാരന്മാര്‍ക്ക് വജ്ര ജൂബിലി ഫെലോഷിപ്പ് നല്‍കും.  ക്ലാസിക്കല്‍, നാടോടി, സമകാലീന കലാരൂപങ്ങളില്‍ പരിശീലനം നേടിയ യുവകലാകാരന്മാര്‍ക്കാണ് പ്രതിമാസം 10,000 രൂപയുടെ ഫെലോഷിപ്പ് നല്‍കുന്നത്.  ഫെലോഷിപ്പ് ലഭിക്കുന്ന കലാകാരന്മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള കമ്മ്യൂണിറ്റി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാവിഷയങ്ങളില്‍ പരിശീലനം നല്‍കും.
കലാരൂപങ്ങളെ ക്ലാസിക്കല്‍ കലകള്‍, അഭിനയ കല, ചിത്രകല, ശില്പകല തുടങ്ങിയ ലളിതകലകള്‍, ഫോക്‌ലോര്‍ കലാരൂപങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ച് 34 കലാരൂപങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കൂടിയാട്ടം, കഥകളി, മേളം, സംഗീതം, നാടകം, ചിത്രരചന, ശില്പകല, ചുമര്‍ ചിത്രകല, ന്യൂമീഡിയ, തെയ്യം, തിറ, പൂരക്കളി, മുടിയേറ്റ്, പടയണി, വഞ്ചിപ്പാട്ട്, ഗദ്ദിക, തോല്‍പ്പാവക്കൂത്ത്, കാക്കാരശ്ശി നാടകം, കഥാപ്രസംഗകല, ഇന്ദ്രജാലം തുടങ്ങിയ കലാരൂപങ്ങളില്‍ പ്രാവീണ്യമുള്ള 1000 കലാകാരന്മാരെ സംസ്ഥാനത്തെമ്പാടുമായി വിന്യസിച്ച് കലാപരിശീലനം നല്‍കും.  അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ ജൂണ്‍ 30 നകം www.keralaculture.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.  ഫോക്‌ലോര്‍ കലാകാരന്മാര്‍ക്ക് 40 വയസ്സും മറ്റുള്ളവര്‍ക്ക് 35 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കാഞ്ഞിരംകുളം കെ.എന്‍.എം. ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജില്‍, സ്റ്റാറ്റിസ്റ്റിക്‌സില്‍ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.  കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി 29ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ എത്തണം.

Related Articles