നമിത സിനിമാറ്റിക് ഡാന്‍സറാകുന്നു

28tvm_namitha_1220291eചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം നമിത പ്രമോദ് തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നു. ഇനി ഒരു സിനിമാറ്റിക് ഡാന്‍സറായിട്ടാണ് നമിത എത്തുന്നത്. നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലാണ് നമിത സിനിമാറ്റിക് ഡാന്‍സറായി എത്തുന്നത്

പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സ്രിന്ദ അഷാബ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

കോമഡിയും സസ്‌പെന്‍സും കോര്‍ത്തിണക്കി ചിത്രത്തിന് തിരക്കഥ എഴുതുന്നത് ബിബിനും വിഷ്ണുവുമാണ്. സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിര്‍വഹിക്കും. മേയില്‍ സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങും.

നമിതയുടെ അവസാനം പുറത്തിറങ്ങിയ ചിത്രമായ ‘ചന്ദ്രേട്ടന്‍ എവിടെയാ’യിലും താരം നര്‍ത്തകിയുടെ വേഷമാണ് അവതരിപ്പിച്ചിരുന്നത്. ആയിരം കൊല്ലം മുമ്പ് ജീവിച്ച രാജനര്‍ത്തകിയായും ക്ലാസികല്‍ ഡാന്‍സറും ഡോക്ടറുമായ ഗീതാഞ്ജലിയുമായാണ് നമിത അഭിനയിച്ചിരിക്കുന്നത്.