ഐഎസ്ആര്‍ഒ ചാരക്കേസ്;നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണം;സുപ്രീംകോടതി

ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം കൂടി നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിനൊപ്പം നമ്പി നാരായണന് നീതികൂടി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ചാരക്കേസിലെ ഗൂഡാലോചനയെ കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് വിധി പറയാന്‍ മാറ്റിവെച്ചു.

ചാരക്കേസ് ഗൂഡാലോചനയെ കുറിച്ച് അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. തിരുവന്നതപുരം ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതായിരുന്നു വലിയ കോളിളക്കമുണ്ടാക്കിയ ചാരക്കേസ്. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ നമ്പിനാരായണനെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ നമ്പി നാരായണനെ വെറുതെ വിട്ട കേരള ഹൈക്കോടതി 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു.

Related Articles