നഗ്മക്ക് കൂടുതല്‍ സംരക്ഷണം വേണമെന്ന് കോണ്‍ഗ്രസ്സ്

Nagmaദില്ലി : ഉത്തര്‍പ്രദേശിലെ മീററ്റ് ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന നടി നഗ്മക്ക് കൂടുതല്‍ സംരക്ഷണം ആവശ്യമാണെന്ന് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ നഗ്മ മീററ്റില്‍ പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ ഒരു കോണ്‍ഗ്രസ്സ് എംഎല്‍എ തന്നെ ചുംബിച്ചത് ഏറെ വിവാദമായിരുന്നു. അതിനുശേഷവും പാര്‍ട്ടിപ്രവര്‍ത്തകര്‍ നഗ്മയെ കയറിപിടിച്ചതിനെ തുടര്‍ന്ന് ഒരു കോണ്‍ഗ്രസ്സുകാരനെ നഗ്മ അടിച്ചിരുന്നു. ഇനിയും തന്റെ നേരെ കയ്യേറ്റം തുടര്‍ന്നാല്‍ മീററ്റില്‍ കാല് കുത്തില്ലെന്ന് നഗ്മ പ്രഖ്യാപിച്ചിരുന്നു.

ഇതേതുടര്‍ന്ന് നഗ്മയെ തണുപ്പിക്കാനാണ്, കോണ്‍ഗ്രസ്സിപ്പോള്‍ നഗ്മക്ക് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി ചോദിച്ചിരിക്കുന്നത്.