നാദാപുരം എല്‍കെജി വിദ്യാര്‍ത്ഥിനി പീഡനം;അബ്ദുള്‍ റഹ്മാന്‍ സഖാഫിയ്‌ക്കെതിരെ കേസെടുത്തു

Untitled-1 copyനാദാപുരം: എല്‍കെജി വിദ്യാര്‍ത്ഥിനി സ്‌കൂളില്‍വെച്ച്‌ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സിറാജുല്‍ഹുദാ ട്രസ്റ്റ്‌ ജനറല്‍ സെക്രട്ടറി സഖാഫിയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തു. ജുവനൈല്‍ ജസ്റ്റീസ്‌ ആക്ട്‌പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌.

കുട്ടിയെ വളരെ മോശമായ തരത്തില്‍ പരിഹസിച്ച്‌ പ്രസംഗിച്ച പേരോട്‌ അബ്ദുള്‍ റഹ്മാന്‍ സഖാഫിക്കെതിരെ വടകര റൂറല്‍ എസ്‌പിക്ക്‌ കുട്ടിയുടെ മാതാപിതാക്കള്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും ഇടപെട്ടു. അനുയായികളെ അബിസംബോധന ചെയ്‌ത്‌ സംസാരിക്കവെ ചൊവ്വാഴ്‌ചയാണ്‌ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും പരിഹസിച്ച്‌ അബ്ദുള്‍ റഹ്മാന്‍ സഖാഫി സംസാരിച്ചത്‌. അനുയായികള്‍ ഇത്‌ ഏറ്റെടുത്തതോടെ പ്രസംഗം വിവാദമായി. ഇതിനെ തുടര്‍ന്ന്‌ കുട്ടിയുടെ രക്ഷിതാക്കള്‍ അബ്ദുള്‍ റഹ്മാന്‍ സഖാഫിക്കെതിരെ പരാതി നല്‍കുകയായിരുന്നു.

ഈ പ്രസ്‌താവനയില്‍ നിയമനടപടിയെടുക്കുമെന്ന്‌ സംസ്ഥാന ബാലാവകാശകമ്മീഷന്‍ വ്യകത്മാക്കിയിട്ടുണ്ട്‌. പീഡനത്തെ കുറിച്ച്‌ ബാലാവകാശ കമ്മീഷനും അന്വേഷണം ആരംഭിച്ചു. പൊലീസ്‌ അന്വേഷണത്തില്‍ വീഴ്‌ചയുണ്ടായോ എന്ന്‌ പരിശോധിക്കും. മൂന്ന്‌ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ നിര്‍ദേശം. സംഭവത്തെ തുടര്‍ന്ന്‌ കസ്റ്റഡിയിലെടുത്ത ബസ്‌ക്ലീനറെ പിന്നീട്‌ വിട്ടയച്ചിരുന്നു.

ഒക്ടോബര്‍ മുപ്പതിനാണ്‌ പെണ്‍കുട്ടിയെ സ്‌കൂളിനോട്‌ ചേര്‍ന്ന മതപാഠശാലയിലെ വിദ്യാര്‍ത്ഥികളായ മുബഷീര്‍, ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന്‌ ലൈംഗീകമായി പീഡിപ്പിച്ചത്‌. നവംബര്‍ ആറിന്‌ കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി വിവരം പറഞ്ഞെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഇത്‌ രഹസ്യമാക്കി വെച്ചു. തുടര്‍ന്ന്‌ ബന്ധുക്കള്‍ നവംബര്‍ 10 ന്‌ വളയം പോലീസ്‌ സ്‌റ്റേഷനിലെത്തി നേരിട്ട്‌ പരാതി ലനല്‍കുകയായിരുന്നു. എന്നാല്‍ കുറ്റകൃത്യത്തെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടും പോലീസിന്‌ കൈമാറാതെ വെച്ചു. കുട്ടിയെയും കുടുംബത്തെയും അപമാനിച്ച്‌ സംസാരിച്ചു, അന്വേഷണത്തില്‍ ഇടപെടുന്ന തരത്തില്‍ സംസാരിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌. പെണ്‍കുട്ടി ലൈംഗീക അതിക്രമത്തിന്‌ ഇരയായ വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിക്കാതിരുന്നത്‌ ഗുരതര വീഴ്‌ചയാണെന്ന്‌ നാദാപുരം സി ഐ നേരത്തെ ബാലാവകാശ കമ്മീഷന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.