നാദാപുരം കൊലക്കേസിലെ ഒന്നാംപ്രതിയുടെ കുടുംബത്തിന്‌ സര്‍ക്കാര്‍ 17.5 ലക്ഷം നല്‍കുന്നു

nadapuram newകോഴിക്കോട്‌: നാദാപുരം തൂണേരിയില്‍ കഴിഞ്ഞ മാസം പത്തമ്പൊതുകാരനായ ഷിബിന്‍ കൊലചെയ്യപ്പെട്ട കേസിലെ ഒന്നാം പ്രതി തെയ്യമ്പാട്ട്‌ ഇസ്‌മായിലിന്റ കുടുംബത്തിന്‌ സര്‍ക്കാര്‍ പതിനേഴര ലക്ഷം രൂപനല്‍കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. കൊലപാതകത്തേ തുടര്‍ന്ന്‌ വെള്ളൂര്‍ പരിസരത്തുണ്ടായ സംഘര്‍ഷത്തിനിടെ വീടുകള്‍ ആക്രമിക്കപ്പെട്ട പട്ടികയില്‍ പെടുത്തിയാണ്‌ സര്‍ക്കാര്‍ ലക്ഷങ്ങള്‍ നല്‍കുന്നത്‌.

സംഘര്‍ഷത്തില്‍ ഇസ്‌മായിലിന്റെയും സഹോദരന്‍ മുനീറിന്റെയും വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. റവന്യു വകുപ്പ്‌ ഈ വീടിന്‌ കണക്കാക്കിയിരിക്കുന്ന നഷ്ടം ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ്‌.മുന്‍ കളക്ടര്‍ സിഎ ലതയടക്കമുള്ള റവന്യു സംഘമാണ്‌ പരിശോധനനടത്തിയ നഷ്ടം കണക്കാക്കിയത്‌ എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ മറികടന്ന്‌ സര്‍ക്കാര്‍ പതിനേഴര ലക്ഷം നല്‍കുന്നത്‌ ആദ്യഗഡുവായ മുന്നര ലക്ഷം രൂപ ബുധനാഴ്‌ച വിതരണം ചെയ്യാനാണ്‌ നീക്കം.ഇസ്‌മായിലിന്റെ ഉമ്മ ഫാത്തിമയ്‌ക്കാണ്‌ ഈ തുക നല്‍കുന്നത്‌.

അന്തിമ റിപ്പോര്‍ട്ടില്‍ ഇത്രതുക വര്‍ദ്ധിപ്പിച്ചത്‌ മുസ്ലീംലീഗിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണെന്ന്‌ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഇതിനെതിരെ എംഎല്‍എമാരായ കെകെ ലതികയും ഇകെ വിജയനും മന്ത്രി മുനീറിനോടും കളക്ടറോടു പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ എംഎല്‍എമാര്‍ക്ക്‌ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌

Related Articles