മൈസൂരില്‍ അനാശാസ്യം; മലപ്പുറം കോഴിക്കോട്‌ സ്വദേശികളായ 5 പേര്‍ പിടിയില്‍

Story dated:Thursday December 10th, 2015,11 12:am
sameeksha sameeksha

Untitled-1 copyമൈസൂര്‍: മൈസൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ മലപ്പുറം കോഴിക്കോട്‌ സ്വദേശികളുള്‍പ്പെട അഞ്ച്‌ പേര്‍ പിടിയിലായി. റിസോര്‍ട്ട്‌ മേനേജര്‍ കോഴിക്കോട്‌ സ്വദേശി സുനില്‍(35), ലത്തീഫ്‌, സുലൈമാന്‍, ബഷീര്‍, മൈസൂര്‍ സ്വദേശി രാംകുമാര്‍ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പെണ്‍വാണിഭത്തിനായി ഇവിടെ എത്തിച്ചിരുന്ന ആറ്‌ യുവതികളെയും പോലീസ്‌ രക്ഷപ്പെടുത്തി.

മൈസൂരില്‍ പ്രവര്‍ത്തിക്കുന്ന ഈ റിസോര്‍ട്ട്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ പേരിലുള്ളതാണ്‌. ഇത്‌ നടത്തിവരുന്നത്‌ മലയാളിയായ ബിജുവാണ്‌. പ്രദേശവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ പോലീസ്‌ ഇവിടെ റെയ്‌ഡ്‌ നടത്തിയത്‌. പ്രതികളില്‍ നിന്നും ഒമ്പത്‌ മൊബൈല്‍ ഫോണുകളും പതിനായിരം രൂപയും രണ്ട്‌ ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇതെ റിസോട്ടില്‍ റെയ്‌ഡ്‌ നടക്കുകയും മലയാളികളുള്‍പ്പെടെ പിടിയിലാവുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട്‌ പോലീസ്‌ ശ്രദ്ധിക്കാതായതോടെ വീണ്ടും അനാശാസ്യ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.

റിസോര്‍ട്ടിന്റെ നടത്തിപ്പുകാരനായ ബിജുവാണ്‌ പലസ്ഥലങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഇവിടെ എത്തിച്ചിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. ഒളിവില്‍ പോയ ബിജുവിനെ കണ്ടെത്താന്‍ കേരളാ പോലീസിന്റെ സഹായം തേടുമെന്ന്‌ മൈസൂര്‍ പോലീസ്‌ പറഞ്ഞു.