എംവി രാഘവന്‍ അന്തരിച്ചു

CMP_RAGHAVAN__2193971fകണ്ണൂര്‍: മുന്‍ സഹകരണമന്ത്രിയും സിഎംപി ജനറല്‍ സക്രട്ടറിയുമായ മേലത്ത്‌ വീട്ടില്‍ രാഘവന്‍ എന്ന എംവിആര്‍ അന്തരിച്ചു. പരിയാപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന്‌ രാവിലെ 8.50 ന്നു  പരിയാപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച്‌ ചിക്തസയിലായിരുന്നു.മൃതദേഹം ഇപ്പോള്‍ പരിയാപുരം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന്‌ വച്ചിരിക്കുകയാണ്‌ 5 മണിക്ക്‌ പറശിനിക്കടവ്‌ ആയുര്‍വേദ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവരുംസംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക്‌ പയ്യാമ്പലം കടപ്പുറത്ത്‌ നടക്കും. നാളെ രാവിലെ മുതല്‍ ഉച്ച വരെ കണ്ണൂരില്‍ ഹര്‍ത്താല്‍ ആചരിക്കും

ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിമൂന്ന്‌ മെയ്‌ അഞ്ചാംതിയ്യതി കണ്ണുരില്‍ ജനിച്ച എംവി രാഘവന്‍ തന്റെ പതിനാറാം വയസ്സില്‍ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗമായി.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ നെയ്‌ത്തുശാലയിലേക്ക്‌ തൊഴിയാളിയായി ജോലിക്കിറങ്ങുകയായിരുന്നു. പിന്നീട്‌ 1967ല്‍ സി
പിഐഎം കണ്ണൂര്‍ ജില്ലാ സക്രട്ടറിയായി. പിന്നീട്‌ പാര്‍ട്ടിക്കകത്ത്‌ ബദല്‍രേഖ കൊണ്ടുവന്നതിന്‌ നടപടി വന്ന്‌ 1985ല്‍ പാര്‍ട്ടിയിയില്‍ നിന്ന്‌ പുറത്തായി. പിന്നീട്‌ 86ല്‍ കമ്മൂണിസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി രൂപീകരച്ച്‌ ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമായി. പിന്നീട്‌ യുഡിഎഫ്‌ മന്ത്രിസഭയില്‍ രണ്ട്‌ തവണ സഹകരണ തുറമുഖ വകുപ്പ്‌ മന്ത്രിയായി. പിന്നീട്‌ അവസാനകാലത്ത്‌ ഇടതുപക്ഷത്തേക്ക്‌ തന്നെ തിരികെയത്തുകയും ചെയ്‌തു

രാഘവനാണ്‌ കേരളത്തിലെ ആദ്യ സഹകരണകോളേജായ പരിയാപുരം മെഡിക്കല്‍ കോളേജ്‌ യാഥാര്‍ത്ഥമാക്കിയത്‌. പാപ്പിനിശേരി വിഷചികത്സാ കേന്ദ്രം സ്ഥാപിച്ചതും ഇദ്ദേഹമാണ്‌.
എന്നാല്‍ കുത്തുപറമ്പ്‌ വെടിവെപ്പില്‍ 5 യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം അദ്ദേഹത്തിന്റ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായമാണ്‌.

ജാനകിയായിരുന്നു ഭാര്യ. മക്കള്‍ ഗിരീഷ്‌കുമാര്‍,രാജേഷ്‌കുമാര്‍ നികേഷ്‌കുമാര്‍, ഗിരിജ

 

photo courtesy: the hindu