എംവി ദേവന്‍ അന്തരിച്ചു

29-mv-devanപ്രമുഖ ചിത്രകാരനും ശില്‍പിയും സാഹിത്യകാരനുമായ എംവി ദേവന്‍(86) അന്തരിച്ചു. ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍ വെച്ച് ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് കുറച്ചു കാലമായി ചിക്തസിലായിരുന്നു അദ്ദേഹം

ലളിതകലാ അക്കാദമിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹംകേളത്തിലെ ആധുനിക ചിത്രകലാ പ്രചാരകില്‍ മുഖ്യനായിരുന്നു

 

1928ല്‍ മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്കളുടെയും മുല്ലോളി മാധവിയുടെയും മകനായി കണ്ണൂുര്‍ ജില്ലയിലെ പന്ന്യന്നുരില്‍ എംവി ദേവന്‍ ജനിച്ചു. ഹൈസ്‌ക്കുള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1946ല്‍ മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രാഫറ്റ്‌സില്‍ ചിത്രകല അഭ്യസിച്ചു.പിന്നീട് 1952 മുതല്‍ 61 വരെ മാതൃഭൂമിയില്‍ ജോലി ചെയ്തു.

ശ്രീദേവിയാണ് ഭാര്യ. ജമീല ഏകമകളാണ്.സംസാകാരം നാളെ ഉച്ചക്ക് ശേഷം ആലുവയില്‍ നടക്കും