സ്പീക്കര്‍ക്കെതിരെ എംവി ജയരാജന്‍

m v jayarajanആലപ്പുഴ: കേരള നിയമസഭാ സ്പീക്കര്‍ എന്‍ ശക്തനെതിരേ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍. സ്പീക്കര്‍ പൊട്ടനാണെന്ന് അദ്ദേഹം പരിഹസിച്ചു.

പൊട്ടന്‍ സ്പീക്കറെ ഓര്‍ത്തു നമ്മള്‍ ലജ്ജിക്കണം. ബജറ്റ് അവതരണ ദിവസം നിയമസഭയിലെ ലഡു വിതരണവും ചുംബനവും കാണാത്ത സ്പീക്കര്‍ കണ്ണുപൊട്ടനാണ്. കണ്ണുപൊട്ടനെന്തിനാണ് കംപ്യൂട്ടറെന്നും ജയരാജന്‍ ചോദിച്ചു.

അതേ സമയം ഭരണ പക്ഷ അംഗങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം നാടിനാകെ അപമാനമായെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണിയുടെ സീറ്റിനു മുന്നിലേക്കു എന്തു കൊണ്ട് വനിത എം എല്‍ എമാരെ മാത്രം വിട്ടെന്നു പ്രതിപക്ഷം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.