റോഡ് മുറിച്ചുകടക്കുന്നതിനിടെ 9 കുട്ടികള്‍ കാറിടിച്ച് മരിച്ചു

മുസാഫര്‍ നഗര്‍: സ്‌കൂള്‍ വിട്ട് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒന്‍മ്പത് കുട്ടികള്‍ വാഹനമിടിച്ചു മരിച്ചു. ഇരുപത്തിനാലോളം കുട്ടികള്‍ക്ക് പരിക്കേറ്റു. ബിഹാറിലെ മുസാഫര്‍ നഗറില്‍ ശനിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. സ്‌കൂള്‍ വിട്ട് കൂട്ടത്തോടെ കുട്ടികള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തില്‍ പാഞ്ഞെത്തിയ ബൊലോറോ കാര്‍ കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അപകടത്തില്‍പ്പെട്ട കുട്ടികളില്‍ മൂന്ന് പേരുടെ നില അതീവ ഗുരതമാണ്. പരിക്കേറ്റവരെ മുസാഫിര്‍ നഗര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി ജില്ലാ പോലീസ് ചീഫ് വിവേക് കുമാര്‍ അറിയിച്ചു.