ലീഗ് – എസ് ഡി പി ഐ സംഘട്ടനത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

കാഞ്ഞങ്ങാട :കാഞ്ഞങ്ങാടിനടുത്തെ മീനാപ്പീസ് കടപ്പുറത്ത് വെച്ച് എസ് ഡി പി ഐ -മുസ്ലീംലീഗ്  പ്രവര്‍ത്തകര്‍ തമ്മിലുണ്ടായസംഘട്ടനത്തില്‍ എസ് ഡി പി ഐ  സ്ഥാനാര്‍ത്ഥിയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു കാസര്‍കോട് മണ്ഡലത്ത്ിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അബ്ദുല്‍സലാമിനും ആറുപ്രവര്‍ത്തകര്‍ക്കും രണ്ട് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.

.മീനാപ്പീസിലെ മുസ്ലീംലീഗ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ശിഹാബ്തങ്ങള്‍  സ്മാരകംതകര്‍ത്തിട്ടുണ്ട്.

തിരഞ്ഞെടപ്പ് പ്രചരണത്തിനെത്തിയ തങ്ങളെ സോഡാക്കുപ്പി കൊണ്ടറിഞ്ഞ്പരിക്കേല്‍പിക്കുകയാണുണ്ടായതെന്ന് എസ് ഡി പി ഐ  പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പെരുമാറ്റചട്ടം ലംഘിച്ച് പള്ളികളിലും പാര്‍ട്ടിഓഫീസുകളിലും അതതിക്രമിച്ച് കയറുകയാണ് എസ്ഡിപിഐക്കാര്‍ ചെയ്യുന്നതെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന എസ് ഡി പി ഐ ,ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.