ഒറ്റക്ക് മല്‍സരിച്ചാല്‍ മൂന്ന് പാര്‍ലിമെന്റ് സീറ്റ് കിട്ടും : മുസ്ലീം ലീഗ്

leagueമലപ്പുറം:  ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒറ്റക്ക് മല്‍സരിച്ചാല്‍ തങ്ങള്‍ക്ക് മൂന്ന് സീറ്റ് കിട്ടുമെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ല കമ്മിറ്റി. പൊന്നാനിയിലും മഞ്ചേരിയിലും വിജയം ഉറപ്പാണെന്നും, വയനാട്ടിലും ജയിക്കാനേറെ സാധ്യതയുണ്ടെന്നും മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ഒറ്റക്ക് മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ കനത്ത തിരിച്ചടി ചൂണ്ടിക്കാണിച്ച് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവിശ്യപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പരസ്യപ്രസ്താവനയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ കരുതുന്നു.