എടവണ്ണയില്‍ മുസ്ലിംലീഗ് ഓഫീസിന് തീയിട്ടു.

muslim leagueഞ്ചേരി: കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്നലെ രാത്രി മുസ്ലിംലീഗ് ഓഫീസിന് തീയിട്ടു. സംഭവത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് മുസ്ലിംലീഗ് ആരോപിച്ചു. ഓഫീസലുണ്ടായിരുന്ന ഫയലുകളും അലമാരകളുമെല്ലാം കത്തി നശിച്ചിട്ടുണ്ട്. രാത്രി 11 മണിയോടെ ഓഫീസ് കത്തുന്ന വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് തീ അണച്ചത്.

തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തില്‍ ഒരധ്യാപകന് മര്‍ദ്ദനമേറ്റതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇതില്‍ പ്രതിഷേധിച്ച് ലീഗ് നടത്തിയ പ്രകടനത്തിനിടയില്‍ സിപിഎം ഓഫീസ് ആക്രമിച്ച് ഫയലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് എടവണ്ണയിലാകെ കനത്ത പോലീസ് നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ കൂടുതല്‍ പോലീസിനെയും വിന്യസിപ്പിച്ചിട്ടുണ്ട്.