അഴകുള്ള കോണി മുതല്‍ തും സെ മില്‍ നെ.. വരെ…ഇ അഹമ്മദിന്റെ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ പ്രകാശനം ചെയ്തു

muslim leaguമലപ്പുറം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയ മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഇ. അഹമ്മദിന്റെ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ജില്ലാ യു.ഡി.എഫ് ജനറല്‍ കണ്‍വീനര്‍ പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ മലപ്പുറം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ടി.വി ഇബ്രാഹീമിനു നല്‍കി പ്രകാശനം ചെയ്തു.

പ്രശസ്ത മാപ്പിള കവി ഒ.എം കരുവാരകുണ്ടിന്റെ രചനകള്‍ക്ക് ഒറീസ്സ മുഹമ്മദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അഴകുള്ള കോണിയില്‍ എന്ന് തുടങ്ങുന്ന യുവതലമുറയുടെ ചുണ്ടില്‍ തട്ടികളിക്കുന്ന അഴകുള്ള …. ഫാത്തിമാ…. എന്ന ആല്‍ബം സോംഗ് മുതല്‍ പഴ ഹിന്ദി ഗാനത്തിലെ ഹിറ്റായ തും സെ മില്‍നെ കി തെ മന്നാഹെ…. ”കോണി ചിഹ്നം കണ്ടില്ലേ… ഈ ചിഹ്നം കണ്ടില്ലേ…” എന്ന ഗാനം ഉള്‍പ്പെടെ പത്തൊമ്പതോളം ഗാനങ്ങള്‍ ഉള്‍പ്പെട്ടതും നാദാപുരം പള്ളിയിലേ ചന്ദനക്കുടത്തിലേ… എന്ന പഴയ ഗാന സമാഹരത്തിന്റെ പാരഡിയായി… ”പൊന്നേ വരൂ വോട്ട് ചെയ്യാന്‍ കോണിയാണ് അടയാളം… ഭാരതത്തില്‍ യു.പി.എ തന്നെ വേണം” എന്ന് തുടങ്ങി അഭിവന്ദ്യ നേതാവ് ഹൈദരലി ശിഹാബ് തങ്ങളും, സോണിയാ ഗാന്ധിയും വി.എം. സുധീരനും നേതൃത്വം നല്‍കുന്ന മുന്നണി വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഫാസിസത്തെ തൂത്തെറിയണമെന്നും മതേതരത്വത്തിനും വികസനത്തിനും ഇ. അഹമ്മദിനെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പാട്ടിന്റെ വരികള്‍ അവസാനിക്കുന്നത്.

ചടങ്ങില്‍ ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് പ്രസിഡന്റ് മുജീബ് കാടേരി, സി.എം.പി നേതാവ് എല്‍. മാധവന്‍, അബു തറയില്‍ എന്നിവര്‍ മാസ്റ്റര്‍ ബാദുഷ, സുരേഷ്, സല്‍മാനുല്‍ ഫാരിസ്, സുല്‍ഫ, സബ്‌ന, അനീസ് എന്നിവര്‍ ആലാപനം ചെയ്ത ഗാനങ്ങള്‍ അസീസ് തുവ്വൂര്‍ ആണ് അവതരണം ചെയ്തിരിക്കുന്നത്.