മുസ്ലീംലീഗ് വള്ളിക്കുന്ന് മണ്ഡലം കണ്‍വന്‍ഷനില്‍ കൂട്ടയടി

vallikkunnu mandalam muslim leegu convenssion oru vibagam pravathakar alangolppeduthan ethiyappol copyചേളാരി: മുസ്ലീം ലീഗ് വള്ളിക്കുന്ന് നിയോജകണ്ഡലം കണ്‍വെന്‍ഷനില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി.ചേളാരി ലിബര്‍ട്ടി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു കണ്‍വെന്‍ഷന്‍. ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ സാനിധ്യത്തിലായിരുന്നു ചേരിതിഞ്ഞുള്ള ഏറ്റുമുട്ടല്‍.

കണ്‍വെന്‍ഷനില്‍ ഇടി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ചേലേമ്പ്ര പഞ്ചായിത്തിലെ ലീഗിനുള്ളില്‍ നിലനില്‍ക്കുന്ന പ്രശനങ്ങള്‍ പരിഹരിച്ചിട്ടു മതി കണ്‍വെന്‍ഷന്‍ എന്നു പറഞ്ഞു ഒരു വിഭാഗം വേദിയിലേക്ക് കയറുകയായിരുന്നു. ഇതോടെ മറുവിഭാഗം ഇവര്‍ക്കുനേരെ രംഗത്തിറങ്ങിയതോടെ കൂട്ടയടിയാകുകകായിരുന്നു. പിന്നീട് വേദിയില്‍ കയറിയവരെ ഓഡിറ്റോറിയത്തിന്റെ പുറത്തേക്ക് അടിച്ചോടിച്ചു. ഇവര്‍ വീണ്ടും പുറത്ത സംഘടിച്ച് പ്രാദേശിക നേതൃത്വത്തിനും മണ്ഡലം നേതൃത്വത്തിനുമെതിരെ മുദ്രാവാക്യം വിളിച്ചു.

അടിയില്‍ ചിലര്‍ക്ക് പരിക്കുണ്ടെങ്ങിലും ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല .