സമസ്‌ത വീണ്ടും ലീഗുമായി ഇടയുന്നു

 samastha malabarinewsഎ.പി വിഭാഗം സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നു , സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു, ആരോപണങ്ങളുമായി സമസ്ത രംഗത്ത്

യു.ഡി.എഫിനും മുസ്ലിം ലീഗിനുമൊപ്പം നിലയുറപ്പിച്ച സമസ്ത ഇ.കെ വിഭാഗം വീണ്ടും സര്‍ക്കാറുമായി ഇടയുന്നു. കാന്തപുരം എ.പി അബൂബക്കല് മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘടന തങ്ങളുടെ സ്ഥാപനങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നും ഇക്കാര്യത്തില്‍ ആഭ്യന്തര, റവന്യൂ വകുപ്പുകളില്‍ നിന്ന് സമസ്തക്ക് നീതി ലഭിക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചാണ് സമസ്ത നേതാക്കള്‍ രംഗത്തെത്തിയത്.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘടന തങ്ങളുടെ സ്ഥാപനങ്ങളും മഹല്ലുകളും പിടിച്ചടക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമസ്ത രംഗത്തെത്തിയത്. കോഴിക്കോട് ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കളായ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാരും കോട്ടുമല ബാപ്പു മുസ്ല്യാരും ആരോപണവുമായി രംഗത്തെത്തിയത്.

കാന്തപുരം വിഭാഗം സ്വന്തമായി തുടങ്ങിയ സ്ഥാപനങ്ങളില്‍ അധികാരം സ്ഥാപിക്കാന്‍ സമസ്ത ഇതുവരെ ശ്രമിച്ചിട്ടില്ല. എന്നാല്‍ തങ്ങളുടെ മഹല്ലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയിലാണ് എ.പി വിഭാഗം പ്രവര്‍ത്തിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

കാന്തപുരം വിഭാഗവുമായി തര്ക്കമുണ്ടാവുമ്പോള്‍ സര്‍ക്കാറില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും സമസ്ത നേതാക്കള്‍ ആരോപിച്ചു.

തര്‍ക്കമുണ്ടാവുമ്പോള്‍ പോലീസ് റവന്യൂ വിഭാഗങ്ങളില്‍ നിന്നും സമസ്തക്ക് നീതി ലഭിക്കുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

തിരുകേശ വിവാദത്തിലും സമസ്ത സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. വിശ്വാസ ചൂഷണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു സമസ്തയുടെ ആരോപണം. മുസ്ലിം ലീഗും മലപ്പുറത്തെ ഒരു കോണ്‍ഗ്രസ് മന്ത്രിയും കാന്തപുരം വിഭാഗത്തെ സഹായിക്കുന്ന തരത്തില്‍ നിലപാടെടുക്കുന്നതില്‍ സമസ്തക്കുള്ളില്‍ കടുത്ത അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. മുന്‍ കാലങ്ങളില്‍ യു.ഡി.എഫ് ഭരണകാലങ്ങളില്‍ സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി എ.പി വിഭാഗമാണ് രംഗത്തെത്തിയത്. മുസ്ലിം ലീഗില്‍ നിന്ന് അക്കാലത്ത് സമസ്ത ഇ.കെ വിഭാഗത്തിന്‍ നിര്‍ലോഭമായ പിന്തുണ ലഭിച്ചിരുന്നു. കുറച്ചുകാലമായി മുസ്ലിം ലീഗ് നേതൃത്വം എ.പി വിഭാഗവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ തുടങ്ങിയതാണ് സമസ്തയെ വെട്ടിലാക്കിയത്.