സ്‌ത്രീധനം ആവശ്യപ്പെട്ട വരനെ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക്‌ മുന്നില്‍ യുവതി മൊഴി ചൊല്ലി

Untitled-1 copyവരാണസി: സ്‌ത്രീധനം ആവശ്യപ്പെട്ട പ്രതിശ്രുതവരനെ യുവതി മൊഴിചൊല്ലി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക്‌ മുന്നില്‍ വെച്ചാണ്‌ സ്‌ത്രീധനം ആവശ്യപ്പെട്ട്‌ തന്നെ അപമാനിച്ച യുവാവിനെ യുവതി മൊഴി ചൊല്ലിയത്‌. ഉത്തര്‍പ്രദേശ്‌ സ്വദേശിനിയായ മുഹ്‌സിന എന്ന യുവതിയാണ്‌ ഇത്തരമൊരു ശക്തമായ നിലപാടെടുത്തത്‌.

യുവതി തലാക്ക് ചൊല്ലിയതോടെ വരന്‍ മുഹമ്മദ് ആരിഫിന്റെ ബന്ധുക്കള്‍ യുവാവിനേയും മുത്തലാക്ക് ചൊല്ലാന്‍ പ്രേരിപ്പിച്ചു. ഇതോടെ വിവാഹമോചനം ഔദ്ധ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. സ്ത്രീധന സമ്പ്രദായത്തോടുള്ള എതിര്‍പ്പ് പ്രകടമാക്കുകയായിരുന്നു താനെന്നായിരുന്നു യുവതിയുടെ പ്രതികരണം.

പ്രദേശത്ത് സ്ത്രീധനം നിയമവിരുദ്ധമാക്കിക്കൊണ്ട് പ്രാദേശിക ഖാപ് പഞ്ചായത്ത് ഉത്തരവിറക്കിയതിന് പിന്നാലെയാണ് വരന്‍ വധുവിന്റെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതോടെ വരന്റെ പിതാവിന് ഖാപ് പഞ്ചായത്ത് വിവാഹം നടത്തുന്നതിന് മൂന്ന് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് നിയമാനുസൃതമല്ലെങ്കിലും ഖാപ് പഞ്ചായത്തിന്റെ ഉത്തരവ് ലംഘിക്കാന്‍ ഗ്രാമവാസികള്‍ക്ക് അനുമതിയില്ല.