Section

malabari-logo-mobile

അമേരിക്കയില്‍ ഖത്തറി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവം പ്രതിഷേധം രൂക്ഷം

HIGHLIGHTS : ദോഹ: അമേരിക്കയിലെ നോര്‍ത്ത് കരോലിനക്ക് സമീപമുള്ള

Untitled-1-copy15ദോഹ: അമേരിക്കയിലെ നോര്‍ത്ത് കരോലിനക്ക് സമീപമുള്ള യൂനിവേഴ്‌സിറ്റിയില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ ഫൗണ്ടേഷനില്‍ ഇന്ന് പ്രത്യേക മാര്‍ച്ച്  സംഘടിപ്പിക്കും. ഖത്തറില്‍ താമസിക്കുന്ന എല്ലാവരും ഐക്യദാര്‍ഢ്യ മൗനജാഥയില്‍ പങ്കുചേരണമെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ അഭ്യര്‍ഥിച്ചു. സര്‍വകലാശാല വിദ്യാര്‍ഥികളായ ദിയ ശാദി ബറകാത്ത്, ഭാര്യ യുസ്ര്‍ മുഹമ്മദ് അബൂ സല്‍ഹ, സഹോദരി റസാന്‍ മുഹമ്മദ് അബൂ സല്‍ഹ എന്നിവരാണ് നാലു ദിവസം മുമ്പ് കൊല്ലപ്പെട്ടത്.
വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ സംഭവത്തെ ആഗോള മുസ്‌ലിം പണ്ഡിത സഭ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ഈ വിഷയത്തില്‍ അമേരിക്ക കൈക്കൊണ്ട മൗനത്തിനെതിരെ അമേരിക്കന്‍ മുസ്‌ലിംകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ആഗോളതലത്തില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. ലോകമെങ്ങും അനുശോചന, അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ഖത്തര്‍ ഫൗണ്ടേഷനും മാര്‍ച്ച് സംഘടിപ്പിക്കുന്നത്. അമേരിക്കന്‍ വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്ന സംഭവം വെറുപ്പുളവാക്കുന്ന കുറ്റകൃത്യം എന്നതിലുപരി തീവ്രവാദ ആക്രമണമാണെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് എഡുക്കേഷന്‍ സിറ്റിയിലെ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി  സ്റ്റുഡന്റ് സെന്ററിന്റെ മുന്നില്‍ നിന്നും മൗനജാഥ ആരംഭിക്കും.
എഡുക്കേഷന്‍ സിറ്റി സെറിമോണിയല്‍ കോര്‍ട്ടില്‍ ജാഥ അവസാനിക്കും. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഒരു മിനുട്ട് മൗനം ആചരിക്കും. അതിനുശേഷം വിദ്യാര്‍ഥികള്‍ അനുശോചന സന്ദേശങ്ങള്‍ നല്‍കും. മൗനജാഥയില്‍ പങ്കെടുക്കാനെത്തുന്നവര്‍ അല്‍ ലുഖ്ത സ്ട്രീറ്റില്‍ കോര്‍ട്ട് കവാടം വഴിയായിരിക്കണം എഡുക്കേഷന്‍ സിറ്റിയില്‍ പ്രവേശിക്കേണ്ടത്. കോര്‍ട്ട് കാര്‍ പാര്‍ക്കില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി സിറിയല്‍ ഡെന്റല്‍ റിലീഫ് എന്ന ചാരിറ്റി ഫണ്ടിലേക്ക് കഴിവുള്ളവര്‍ സംഭാവനകള്‍ നല്‍കണമെന്നും ഖത്തര്‍ ഫൗണ്ടേഷന്‍ താല്‍പര്യപ്പെട്ടു. വെടിയേറ്റു മരിച്ച ദിയ ബറക്കാത്താണ് സിറിയന്‍ ഡെന്റല്‍ റിലീഫിന് തുടക്കമിട്ടത്.  തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കാനായിരുന്നു ബറക്കാത്ത് ഫണ്ട് ആരംഭിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!