പാട്ടശ്ശേരി കോമുക്കുട്ടി ഹാജി (66) നിര്യാതനായി

IMG-20150220-WA0385തിരൂരങ്ങാടി:കൊടിഞ്ഞി മഹല്ല് കാരണവവരും മുസ്ലീംലീഗ് നേതാവുമായി കൊടിഞ്ഞി തിരുത്തിയിലെ പാട്ടശ്ശേരി കോമുക്കുട്ടി ഹാജി എന്ന വളപ്പില്‍ ബാപ്പു (66) നിര്യാതനായി. പ്രസിദ്ധമായ കൊടിഞ്ഞി്പ്പള്ളിയുടെ സെക്രട്ടറിയായിരുന്നു.

കാന്‍സര്‍ ബാധിതനായിരുന്നു. ഇദ്ധേഹത്തെ മകളുടെ മകന്‍ 17 വയസ്കസുകാരന്‍ കഴിഞ്ഞ ആഴ്ചയാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്.
നന്നമ്പ്ര പഞ്ചായത്ത് മുസ്ലീംലീഗ് വൈസ് പ്രസിഡന്‍റ്, തിരുത്തി ദാറുല്മ‍ ഉലൂം മദ്രസ്സ സെക്രട്ടറി, ഉള്‍പ്പെടെ നിരവധി മത സ്ഥാപനങ്ങളുടെ ഭാരവാഹിയായിരുന്നു. തിരൂരങങാടി ബ്ലോക്ക് പഞ്ചായത്ത്  മുന്‍ മെമ്പറായിരുന്നു. 
മയ്യിത്ത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 3.30 കൊടിഞ്ഞിപ്പള്ളയില്‍ വെച്ച നടക്കും.
ഭാര്യ. പാത്തുമ്മ.
മക്കള്‍- ഖദീജ, നസീമ, ആരിഫ, സാജിദ, മുനീറ.