മുസ്ലീംലീഗിന്റെ അടിയന്തിര യോഗം പാണക്കാട്ട്‌

തിരഞ്ഞെടുപ്പ്‌കമ്മീഷണര്‍ സിപിഎംകാരനെന്ന്‌ കെപിഎ മജീദ്‌
മലപ്പുറം :പഞ്ചായത്ത്‌ വിഭജനക്കേസില്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിലാപട്‌ ഹൈക്കോടത്‌ ശരിവച്ചതിന്‌ പിന്നാലെ തിരഞ്ഞെടുപ്പ്‌ കമ്മീഷനെ രൂക്ഷമായി വിമിര്‍ശിച്ച്‌ മുസ്ലീംലീഗ്‌ ജനറല്‍ സക്രട്ടറി കെപിഎ മജീദ്‌ രംഗത്ത്‌. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീമ്മീഷണര്‍ മുന്‍ സിപിഐഎം പഞ്ചായത്തംമാണെന്ന്‌ കുറ്റപ്പെടുത്തിയ മജീദ്‌ കമ്മീഷന്റെ വിഭജനം റദ്ദാക്കിയ നടപടികള്‍ ദുരൂഹതയുണ്ടെന്ന്‌ ആരെങ്ങിലും പറഞ്ഞാല്‍ അതില്‍ കുറ്റം പറയാനാവില്ലെന്നും പറഞ്ഞു.

ഹൈക്കോടതി വിധി സര്‍ക്കാരിന്‌ തിരിച്ചടിയെല്ലെന്നും പ്രതീക്ഷിച്ച വിധിയാണിതെന്നും മജീദ്‌ പറഞ്ഞു.
പുതിയ പഞ്ചായത്ത്‌ മുനിസിപ്പാലിറ്റി രൂപീകരണത്തിന്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായതെന്ന ആരോപണം ശ്‌കതമായിരുന്നു വിഭജനം റദ്ദാക്കിക്കൊണ്ടുള്ള തിരഞ്ഞെടപ്പ്‌ കമ്മീഷന്റെ നടപടിക്കെതിരെ അപ്പീല്‍ പോകണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസിലെ പൊതുഅഭിപ്രായം എന്നാല്‍ മുസ്ലീംലീഗന്റെ ശക്തമായ ഇടപെടലിന്‌ വഴങ്ങിയ മുഖ്യമന്ത്രിയും യുഡിഎഫും അപ്പീല്‍ നല്‍കാന്‍ തിരൂമാനിക്കുകയായിരുന്നു. സറ്റേ ഇല്ലന്ന്‌ ഹൈക്കോടതി ഉത്തരവിട്ടതോടെ മുസ്ലീം ലീഗിന്‌ ഇത്‌ കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്‌.

വാര്‍ഡ്‌ വിഭജനത്തിന്‌ കെപിഎ മജീദ്‌ അധ്യക്ഷനായുള്ള യുഡിഎഫ്‌ ഉപസമിതിയുടെ ശുപാര്‍ശകളാണ്‌ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്‌ ഇതാണ്‌ ഇതോടെ റദ്ദായിരിക്കുന്നത്‌. വാര്‍ഡ്‌ വിഭജനത്തില്‍ മതം പലയിടത്തും മാനദണ്ഡാക്കിയെന്ന ആരോപണം ഫലത്തില്‍ ശരിവെക്കുന്നതായിരുന്ന തിരഞ്ഞെടുപ്പുകമ്മീഷന്റെ അഫിഡവിറ്റിലെ ഉള്ളടക്കം എന്നും സുചനയുണ്ട്‌.
പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീംലീഗിന്റെ ഉന്നതാധികാരസമിത അടിയന്തരയോഗം ഇന്ന്‌ പാണക്കാട്‌ ചേരുന്നുണ്ട്‌.