തദ്ദേശ തെരഞ്ഞെടുപ്പില്‍ യൂഡിഎഫ്‌ മികച്ച നേട്ടം കൊയ്യും: പികെ അബ്ദുറബ്ബ്‌

leagueതിരൂരങ്ങാടി: തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ മികച്ച നേട്ടം കൊയ്യുമെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ . വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാമെന്ന സി.പി.എം ശ്രമങ്ങള്‍ ആവര്‍ത്തിച്ചു പരാജയപ്പെടുകയാണ്‌. ജനഹിത ഭരണത്തിന്റെ നേട്ടം ജനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണിതെന്നും അദ്ധേഹം പറഞ്ഞു.ഇപ്പോള്‍ യുഡിഎഫിന്‌ അനുകൂല സാഹചര്യമാണുള്ളത്‌. യുഡിഎഫ്‌ സര്‍ക്കാറിന്റെയും ത്രിതല യുഡിഫ്‌ ഭരണസമിതികളുടേയും മികച്ച ഭരണം യുഡിഎഫിന്‌ മികച്ച വിജയം നേടിത്തരുമെന്നും അദ്ധേഹം പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്‌ഡലം മുസ്‌ലീംലീഗ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രസിഡന്റ്‌ സി അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ അഷ്‌റഫ്‌ കോക്കൂര്‍, അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റര്‍, എം.കെ ബാവ, ടി.വി ഇബ്രാഹീം, മണ്‌ഡലം ഡ.സെക്രട്ടറി കെ.കെ നഹ, സി ചെറിയാപ്പു ഹാജി, ഹനീഫ പുതുപ്പറമ്പ്‌, കെ കുഞ്ഞന്‍ ഹാജി, വി.പി കോയ ഹാജി, അലി തെക്കേപ്പാട്ട്‌, എം മുഹമ്മദ്‌ കുട്ടി മുന്‍ഷി, യു.കെ മുസ്ഥഫ, കെ.കെ റസാഖ്‌, പി കുഞ്ഞോന്‍ ഹാജി, എം.പി കുഞ്ഞിമൊയ്‌തീന്‍, വി.എസ്‌ ബാവ ഹാജി, സി.കെ.എ റസാഖ്‌, അബ്‌ദു മങ്ങാടന്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ഇഖ്‌ബാല്‍ കല്ലുങ്ങല്‍, കടവത്ത്‌ സൈതലവി, എ.കെ മുസ്ഥഫ, യു അഹമ്മദ്‌ കോയ, ചെറ്റാലി റസാഖ്‌ ഹാജി, മുഹമ്മദ്‌ വെന്നിയൂര്‍, കെ.ടി ബാബുരാജ്‌, പ്രസംഗിച്ചു.