വിദ്യാലയങ്ങളില്‍ യോഗ നിര്‍ബന്ധമാക്കുന്നതിനെതിരെ മുസ്ലിം വ്യക്തി നിയമബോര്‍ഡ്‌

Untitled-1 copyലഖ്‌നൗ: രാജ്യത്തെ വിദ്യാലയങ്ങളില്‍ സൂര്യനമസ്‌ക്കാരവും യോഗയും നിര്‍ബന്ധമായും പഠിപ്പിക്കണമെന്നുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്‌ രംഗത്ത്‌.

ഞയാറാഴ്‌ച ലഖ്‌നൗവില്‍ വെച്ച്‌ ചേര്‍ന്ന ബോര്‍ഡിന്റെ യോഗത്തിന്‌ ശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തവെ ബോര്‍ഡിലെ മുതിര്‍ന്ന അംഗമായ മൗലനാ ഖാലിദ്‌ റഷീദ്‌ ഫരാങ്കി മൊഹില്ലിയാണ്‌ ഇക്കാര്യം പറഞ്ഞത്‌.

രാജ്യത്തെ മുസ്ലീംങ്ങള്‍ക്ക്‌ തങ്ങളുടെ മതത്തെ കുറിച്ചും ഭരണഘടന നല്‍കുന്ന അവകാശങ്ങളെകുറിച്ചും അറിവ്‌ നല്‍കുന്നതിനായി പ്രചരണ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്‌. ഈ ക്യാമ്പയിനില്‍ എന്തുകൊണ്ട്‌ സൂര്യനമസ്‌ക്കാരവും യോഗയും തങ്ങളുടെ മതവിശ്വാസപ്രകാരം പാടില്ലെന്നുള്ളതും വിശദീകരിക്കുമെന്നും അദേഹം പറഞ്ഞു.