മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു

By സ്വന്തം ലേഖകന്‍|Story dated:Wednesday December 25th, 2013,11 29:am

downloadകെയ്‌റോ : ഈജിപ്തില്‍ പോലീസ് ആസ്ഥാനത്തിന് നേരെ മുസ്ലീം ബ്രദര്‍ഹുഡ് നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ട പശ്ചാതലത്തില്‍ ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഈജിപ്ത് പ്രധാനമന്ത്രി ഹാസം ബ്ലാവിയാണ് പ്രഖ്യാപനം നടത്തിയത്. മുസ്ലീം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈജിപ്തില്‍ പുതിയ ഭരണഘടന രൂപീകരിക്കാന്‍ ഹിതപരിശോധന നടക്കാതിരിക്കുകയാണ്. 2014 സെപ്റ്റംബറോടെ പാര്‍ലമെന്റ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താനും നിലവിലെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് തടസ്സപ്പെടുത്താന്‍ ഹിത പരിശോധനയില്‍ താല്‍പര്യമില്ലാത്ത ബ്രദര്‍ഹുഡ് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ അരാചകത്വം സൃഷ്ടിക്കുന്നതിനാണ് ബോംബാക്രമണം നടത്തിയതെന്ന് ഈജിപ്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു.

1954 മുതല്‍ ഈജിപ്തില്‍ നിരോധിത സംഘടനയായിരന്ന ബ്രദര്‍ഹുഡ് അറബ് വസന്തത്തിന് ശേഷം പ്രസിഡന്റായ മുര്‍സിയുടെ കാലത്ത് സന്നദ്ധ സംഘടനയെന്ന പേരില്‍ രജിസ്‌ട്രേഷന്‍ നേടുകയായിരുന്നു. പോലീസ് ആസ്ഥാനത്തിന് നേരെ നടന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം പോലീസുകാരാണ്്. 100 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഫോട്ടോ കടപ്പാട്:REUTERS