ത്യാഗത്തിന്റെ സ്‌മരണ പുതുക്കി വലിയപെരുന്നാള്‍

valyaperunalതിരു: ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌മരണ പുതുക്കി ഇസ്ലാമത വിശ്വാസികള്‍ ഇന്ന്‌ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പളളികളിലും ഈദ്‌ഗാഹുകളിലും വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌ക്കാരം നടത്തി.

ഇബ്രാഹിം നബി തന്റെ ഏക മകനെ ദൈവത്തിന്‌ ബലിയര്‍പ്പിക്കാന്‍ ഒരുങ്ങിയതിന്റെ സ്‌മരണയ്‌ക്കായാണ്‌ ബലിപരുന്നാള്‍ ആഘോഷിക്കുന്നത്‌. പുതവസ്‌ത്രങ്ങളണിഞ്ഞും സ്‌നേഹം പുതുക്കിയും വിരുന്നൊരുക്കിയും വിശ്വാസികള്‍ ഈ ദിനം ആഘോഷിക്കുന്നു.