സംഗീതജ്ഞന്‍ ക്രിസ് കോര്‍ണല്‍ അന്തരിച്ചു

ന്യുയോര്‍ക്ക് : വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ക്രിസ് കോര്‍ണല്‍ (52) അന്തരിച്ചു. ബുധനാഴ്ച ഡിട്രോയിറ്റില്‍ സംഗീതനിശയ്ക്ക് ശേഷം അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ ഉള്ളത്. കുളിമുറിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ഡിട്രോയിറ്റ് പൊലീസ് അറിയിച്ചു.

സൌണ്ട് ഗാര്‍ഡന്‍, ഓഡിയോ സ്ളേവ് തുടങ്ങിയ പ്രമുഖ ബാന്റുകളിലെ മുഖ്യഗായകനായിരുന്നു. വിഖ്യാതമായ ജെയിംസ്ബോണ്ട് ചിത്രം ‘കാസിനൊ റോയാലെ’യിലെ അവതരണഗാനം അദ്ദേഹമാണ് ആലപിച്ചത്. പാശ്ചാത്യസംഗീത ലോകം അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.
മരണം ആത്മഹത്യയാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് അമേരിക്കന്‍ പൊലീസ് അറിയിച്ചു.