Section

malabari-logo-mobile

സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു.

HIGHLIGHTS : ചെന്നൈ: മലയാളിക്കൊരുപിടി ഭാവ സാന്ദ്രമായ ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ എംഐഒപ...

raghu-kumarചെന്നൈ: മലയാളിക്കൊരുപിടി ഭാവ സാന്ദ്രമായ ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ എംഐഒപി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കിഡ്‌നി രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദേഹം. മൃതദേഹം ചെന്നൈയില്‍ പൊതു ദര്‍സനത്തിന് വെച്ചിരിക്കുകയാണ്. സംസ്‌ക്കാരം നാളെ ബസന്റ് നഗറിലെ പൊതുശ്മശാനത്തില്‍ നടക്കും. ഭാര്യ:ഭവാനി. മക്കള്‍: ഭാവന,ഭവിത. സഹോദരങ്ങള്‍: പ്രസന്ന, വിജയകുമാര്‍.

കോഴിക്കോട്ടെ പൂതേരി തറവാട്ടിലാണ് രഘുകുമാര്‍ ജനിച്ചത്. 1972 ല്‍ പുറത്തിറങ്ങിയ ഇശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നത്. മുപ്പത് വര്‍ഷത്തിനുള്ളില്‍ 108 ഗാനങ്ങള്‍ക്ക് അദേഹം ഈണം പകര്‍ന്നു. ശ്യാമയിലെ ചെമ്പരത്തിപൂവേ ചൊല്ലു…., താളവട്ടത്തിലെ പൊന്‍വീണെയെന്നുള്ളിള്‍…തുടങ്ങിയവ മലയാളികളുടെ നൊസ്റ്റാള്‍ജിക്ക് ഗാനങ്ങളാണ്.

sameeksha-malabarinews

പ്രിയദര്‍ശന്‍ ചിത്രങ്ങളാണ് രഘുകുമാറിന് വഴിത്തിരിവായത്. അരം അരം കിന്നരം, വന്ദനം, ആര്യന്‍ തുടങ്ങി ഒരു പിടി ഹിറ്റ് ചിത്രങ്ങള്‍ പ്രിയനുമൊത്തായിരുന്നു. ജോഷിയുടെ ശ്യാമ അദ്ദേഹത്തെ മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമാക്കി മാറ്റുകയായിരുന്നു. എണ്‍പതോളം ചലച്ചിത്രേതര ഗാനങ്ങള്‍ക്കും അദ്ദേഹം ഈണമിട്ടിട്ടുണ്ട്.

നിന്നെ എന്‍ സ്വന്തമാക്കും ഞാന്‍ (വിഷം) , മെല്ലെ നീ മെല്ലെ വരൂ, മൃദുലേ ഇതാ ഒരു ഭാവഗീതമിതാ (ധീര) , ഒരു പുന്നാരം , തൊഴുകൈ (ബോയിങ് ബോയിങ്), കളഭം ചാര്‍ത്തും (താളവട്ടം), നീയെന്‍ കിനാവോ (ഹലോ മൈ ഡിയര്‍ റോങ്‌നമ്പര്‍) , പൂങ്കാടേ പോയി ചൊല്ലാമോ (ശ്യാമ), പൊന്‍മുരളിയൂതും, ശാന്തിമന്ത്രം (ആര്യന്‍), ആമ്പല്ലൂര്‍ അമ്പലത്തില്‍ (മായാമയൂരം) തുടങ്ങിയവ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയ ഹിറ്റ് ഗാനങ്ങളാണ്.

ശംഖുപുഷ്പം, അനുപല്ലവി, ശക്തി, ധീര തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും രഘുകുമാറായിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!