സംഗീതസംവിധായകന്‍ രാജാമണി അന്തരിച്ചു

08TVF_RAJAMANI1_2396875fചെന്നൈ: പ്രശസ്‌ത സംഗീതസംവിധായകന്‍ രാജാമണി(60) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നവഴി ഇന്നലെ ചെന്നൈയില്‍ വെച്ചാണ്‌ മരണം സംഭവിച്ചത്‌. സംഗീതസംവിധായകന്‍ ബി എ ചിദംബരനാഥിന്റെ മകനാണ്‌ രാജാമണി.

സംഗീതസംവിധാത്തിലും പശ്ചാത്തലസംഗീതത്തിലും ഒരേപോലെ മികവ്‌ തെളിയിച്ച പ്രതിഭായായിരുന്നു രാജാമണി. ഗ്രാമത്ത്‌ കിളികള്‍ എന്ന തമിഴ്‌ സിനിമയിലൂടെയാണ്‌ സംഗീതസംവിധയകനായി അരങ്ങേറ്റം കുറിച്ചത്‌. 1985 ല്‍ പുറത്തിറങ്ങിയ നുള്ളിനോവിക്കാതെയാണ്‌ ആദ്യ മലയാള ചിത്രം. 150 ഓളെ ഗാനങ്ങള്‍ക്ക്‌ സംഗീതം പകരുകയും 700 ഓളം സിനിമകള്‍ക്ക്‌ പശ്ചാത്തലസംഗീത നിര്‍വ്വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌ അദേഹം.

ഇന്‍ ദി നെയിം ഓഫ്‌ ബുദ്ധ എന്ന ഇംഗ്ലീഷ്‌ സിനിമയുടെ പശ്ചാത്തലസംഗീതത്തിന്‌ മൂന്ന്‌ രാജ്യാന്തര പുരസകാരം രാജാമണിക്ക്‌ ലഭിച്ചിരുന്നു. ആറാം തമ്പുരാന്റെ പശ്ചാത്തലസംഗീതത്തിന്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും നന്ദനം, ശാന്തം എന്നീ ചിത്രങ്ങള്‍ക്ക്‌ ക്രിട്ടിക്‌സ്‌ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.

ഭാര്യ:ബീന. മക്കള്‍:അച്ചു രാജാമണി(സംഗീത സംവിധായകന്‍), ആദിത്യ(അഭിഭാഷകന്‍).