മസ്‌കത്തില്‍ കുളിക്കാന്‍ കുളത്തിലിറങ്ങിയയാള്‍ മുങ്ങിമരിച്ചു

മസ്‌കത്ത്: കുളിക്കാനായി കുളത്തിലിറങ്ങിയയാള്‍ മുങ്ങിമരിച്ചു. ബോഷിറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. മരിച്ചയാള്‍ ഏതു രാജ്യക്കാരനാണെന്ന കാര്യം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സാണ് മൃതദേഹം കണ്ടെടുത്തത്.